Header 1 vadesheri (working)

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി

Above Post Pazhidam (working)

ചാവക്കാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചാവക്കാട് സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി. കുടിശ്ശിക ക്ഷമശ്വാസം മൂന്ന് ഗഡു ഉടൻ അനുവദിക്കുക. പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക, മെഡിസിപ് ഇൻഷുറൻസ് പദ്ധതി കുറ്റമറ്റ രീതിയിൽ അടിയന്തരമായി നടപ്പിലാക്കുക, ഒപി ചികത്സ അനുവദിക്കുക, ഓപ്ഷൻ അനുവദിക്കുക, യൂണിവേഴ്സിറ്റി ജീവനക്കാരുടെ പെൻഷൻ ഗ്രാന്റ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ നടത്തിയത് .

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)


ധർണ്ണ കെ എസ് എസ് പി എ ജില്ലാ വൈസ് പ്രസിഡന്റ്‌ വി. കെ. ജയരാജൻ ഉദ്ഘടാനം ചെയ്തു. പി ഐ. ലാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു . എം. ഫ്. ജോയ് മുഖ്യ പ്രഭാഷണം നടത്തി. കെ. ഗിരീന്ദ്രബാബു, തോംസൺ വാഴപ്പുള്ളി. മാഗ്ഗി ആൽബർട്ട്, വി. ശശിധരൻ, ഔസി പനക്കൽ , കെ. എം. ഹർഷൻ, പി. വി. അജയൻ എന്നിവർ പ്രസംഗിച്ചു.