Madhavam header
Above Pot

ടോമിന്‍ ജെ തച്ചങ്കരിയെ കെഎസ്‌ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. മന്ത്രിസഭായോഗത്തിലാണ് തച്ചങ്കേരിയെ മാറ്റാനുള്ള തീരമാനമെടുത്തത്. നഷ്ടത്തിലായ കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ വിവിധ പരിപാടികളുമായി രംഗത്തെത്തിയ വ്യക്തിയാണ് തച്ചങ്കേരി.

എന്നാല്‍ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളില്‍ നിന്നും നല്ലപോലെ എതിര്‍പ്പും ഉണ്ടായിരുന്നു. ടോമിൻ തച്ചങ്കരി എം ഡി യായി അധിക കാലം തുടരില്ല സി ഐ ടി യു നേതാവ് ആനത്തലവട്ടം ആനന്ദൻ നേരത്തെ പരസ്യ വെല്ലുവിളി നടത്തിയിരുന്നു ഈ സാഹചര്യത്തില്‍ കൂടിയാണ് തച്ചങ്കരിയുടെ സ്ഥാനമാറ്റം എന്നാണ് സൂചനകള്‍. ഹൈക്കോടതി ഉത്തരവ് മൂലം എം പാനല്‍ ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടേണ്ടി വന്നതും തച്ചങ്കരിയുടെ കാലത്താണ്. വേണ്ടത്ര ജീവനക്കാരില്ലാത്ത പശ്ചാത്തലത്തില്‍ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതിന്‍റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിയ്ക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നു.

Astrologer

നേരത്തേ പണിമുടക്ക് പ്രഖ്യാപിച്ചിട്ടും തലേ ദിവസം മാത്രം ചര്‍ച്ച നടത്തിയതിന് ഹൈക്കോടതി തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ചു. സമവായ ചര്‍ച്ചയില്‍ എംഡി ധിക്കാരപരമായാണ് പെരുമാറിയതെന്ന് യൂണിയനുകളും ആരോപണവുമായി രംഗത്തെത്തയിരുന്നു. എറണാകുളം സിറ്റി പോലീസ് കമ്മീഷണറായ എംപി ദിനേശിനാണ് പുതിയ കെഎസ്‌ആര്‍ടിസി എംഡിയുടെ ചുമതല.

തച്ചങ്കരിയെ മാറ്റിയതിന് പിന്നാലെ വിവിധ വകുപ്പുകളിലും സംസ്ഥാന സര്‍ക്കാര്‍ അഴിച്ചു പണി നടത്തി . വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിനെ റവന്യൂ, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌. കുര്യന്‍ ജനുവരി 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. വനം, വന്യജീവി വകുപ്പ് ഒഴികെയുള്ള അധിക ചുമതലകള്‍ തുടര്‍ന്നും വി. വേണു നിര്‍വഹിക്കും.

ആസൂത്രണ-സാമ്ബത്തിക കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ വനം, വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും നല്‍കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിഹ്നയ്ക്ക് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ പൊതുഭരണവകുപ്പിന്റെ അധിക ചുമതല നല്‍കും.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന് ഊര്‍ജം, പരിസ്ഥിതി വകുപ്പുകളുടെ അധിക ചുമതലകള്‍ നല്‍കാന്‍ തീരുമാനിച്ചു.

മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എക്സ്. അനില്‍ വിരമിക്കുന്ന മുറയ്ക്ക് അദ്ദേഹം വഹിച്ചിരുന്ന എല്ലാ വകുപ്പുകളും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ സിങ്ങിന് അധിക ചുമതലകളായി നല്‍കും.

ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ബി.എസ് തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ പൊതുഭരണം (എ.ഐ.എസ്) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല ഇദ്ദേഹം വഹിക്കും.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലികിന് ആസൂത്രണ സാമ്ബത്തിക കാര്യ ഡെപ്യൂട്ടി സെക്രട്ടറിയുടെ അധിക ചുമതലകള്‍ നല്‍കാന്‍ തീരുമാനിച്ചു.

പത്തനംതിട്ട എ.ഡി.എം വി.ആര്‍. പ്രേംകുമാറിനെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. അസാപ് സിഇഒയുടെ അധിക ചുമതല തുടര്‍ന്നും അദ്ദേഹം വഹിക്കും.

Vadasheri Footer