Madhavam header
Above Pot

കേരളത്തിൽ യു ഡിഎഫിന്‌ 16, എൻ ഡി എ ക്ക് ഒരു സീറ്റും ടൈംസ് നൗ സര്‍വേ

ന്യൂഡല്‍ഹി:ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ ചാനല്‍ ഇലക്ഷന്‍ സര്‍വേ.
2019 ജനുവരിയില്‍ നടത്തിയ വി.എം.ആര്‍- ടൈംസ് നൗ സര്‍വേയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍.ഡി.എ ആദ്യമായി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചിരിക്കുന്നത് . കേരളത്തില്‍ ഇരുപത് സീറ്റുകളില്‍ 16 എണ്ണം യു.ഡി.എഫ് നേടും. ശേഷിക്കുന്ന മൂന്നുസീറ്റ് എല്‍.ഡി.എഫും ഒരു സീറ്റ് എന്‍.ഡി.എയും നേടുമെന്നുമാണ് പ്രവചനം.

തൂക്ക് പാർലിമെന്റ് ആകും വരിക എന്നാണ് സർവേ പറയുന്നത് . എൻ ഡി എ ക്ക് 252 സീറ്റും യു പി എ ക്ക് 147 സീറ്റും മറ്റുള്ളവർക്ക് 144 സീറ്റുമാണ് ലഭിക്കുക എന്നാണ് പ്രവചനം . .തമിഴ്‌നാട്- 39 ലോക്‌സഭാ സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സഖ്യം 35 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യം സീറ്റുകള്‍ നേടാനിടയില്ല. എ.ഐ.എ.ഡി.എം.കെ 4 സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വേ.

Astrologer

കര്‍ണാടക-28 സീറ്റുകളുള്ള കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും 14 സീറ്റുകള്‍ വീതം നേടുമെന്ന് സര്‍വേ പറയുന്നു.

ആന്ധ്രാപ്രദേശ്- 25 സീറ്റുകളുള്ള ആന്ധ്രയില്‍ ജഗ്മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് 23 സീറ്റുകളും നേടുമെന്ന് സര്‍വേ. തെലുങ്ക് ദേശം പാര്‍ട്ടി വെറും 2 സീറ്റില്‍ ഒതുങ്ങും.

തെലങ്കാന-ആകെയുള്ള 17 സീറ്റുകളില്‍ 10 എണ്ണത്തില്‍ തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) വിജയിക്കുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ് 5 ഉം ബി.ജെ.പിയും മറ്റുള്ളവരും ഓരോ സീറ്റുകള്‍ വീതം നേടുമെന്നും സര്‍വേ.
യു പി യിൽ എസ് പി ബി എസ പി സഖ്യം 51 സീറ്റും എൻ ഡി എ 27 സീറ്റും യു പി എ രണ്ടു സീറ്റും നേടും . ബംഗാളിൽ സി പിഎം പച്ച തൊടില്ല ,തൃണ മൂൽ 32 എൻ ഡി എ 9 ,യു പി എ ഒരു സീറ്റും കരസ്ഥമാക്കും . മഹാരാഷ്ട്രയിൽ എൻ ഡി എ സഖ്യം 43 സീറ്റ് നേടുമ്പോൾ യു പി എ അഞ്ചു സീറ്റു കൊണ്ട് തൃപ്തി പ്പെടണം . രാജസ്ഥാനിലും ,മധ്യപ്രദേശിലും എൻ ഡി എ ക്കാണ് ഭൂരിപക്ഷം ലഭിക്കുകയെന്ന് സർവേ പ്രവചിക്കുന്നു

നേരത്തെ എ.ബി.പി ന്യൂസ്, ഇന്ത്യാ ടുഡേ, റിപ്പബ്‌ളിക് ടിവി തുടങ്ങിയ ചാനലുകള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ഭാവി പ്രവചിച്ചിരുന്നു. ആ സര്‍വേകള്‍ കേരളത്തില്‍ ഇത്തവണയും ബി.ജെ.പിയോ എന്‍.ഡി.എയോ ഒരുസീറ്റും നേടില്ലെന്നാണ് പ്രവചിച്ചത്. യു.ഡി.എഫ് 16ഉം, എല്‍.ഡി.എഫ് നാലും സീറ്റുകള്‍ നേടുമെന്നായിരുന്നു ഈ സര്‍വേകള്‍ പ്രവചിച്ചത്.

Vadasheri Footer