Post Header (woking) vadesheri

കെ പി വത്സലനെ ചൊല്ലി സി.പി. എമ്മിൽ കലാപം

Above Post Pazhidam (working)

ചാവക്കാട് : കൊല്ലപ്പെട്ട കെ പി വത്സലനെ ചൊല്ലി സി പി എമ്മിൽ കലാപം ,നിയമസഭാ .തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ വിവാദം ഉണ്ടാക്കിയത് എതിരാളികൾക്ക് തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ അടിക്കാനുള്ള അവസരം നൽകിയെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ . വത്സലന്റെ കൊലപാതകത്തിന് ആസൂത്രണം ചെയ്തത് സി എച്ച് റഷീദ് ആണെന്ന ഒരു നേതാവിന്റെ പ്രസ്താവന അതിരു കടന്നതായി പോയി. അനാവശ്യ വിവാദം ഉണ്ടാക്കി എൻ ഏക് അക്ബറിന്റെ വിജയ സാധ്യതക്ക് മങ്ങൽ ഏല്പിച്ചു വെന്നാണ് അക്ബറിനോട് അടുപ്പമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന .

ചാവക്കാട് നഗര സഭ ചെയർ മാൻ ആയിരുന്ന കെ പി വത്സലൻ കൊല്ലപ്പെട്ടിട്ട് ഇരുപത് വർഷം കഴിഞ്ഞിട്ടും മകന് ലൈഫ് പദ്ധതിയിൽ പെടുത്തി പോലും ഒരു വീട് വെച്ച് നൽകുവാൻ കഴിഞ്ഞില്ല എന്ന വിവരം പുറത്തു വന്നത് പാർട്ടിക്ക് ഉണ്ടാക്കിയ ആഘാതം നിസാരമല്ല .ഓരോ തിരഞ്ഞെടുപ്പിലും വത്സലന്റെ രക്ത സാക്ഷിത്വം പറഞ്ഞാണ് പാർട്ടി നേട്ടങ്ങൾ ഉണ്ടായിരുന്നത് . . ആ വത്സലന്റെ 27 വയസായ മകൻ അനാഥനായി തെരുവിൽ നടക്കുന്ന വിവരം പൊതു ചർച്ചയിലേക്ക് എത്തിച്ചതിൽ ചില നേതാക്കൾക്കുള്ള പങ്ക് ആണ് സംശയകരമായി മാറുന്നത് .

First Paragraph Jitesh panikar (working)

പാർട്ടി വഞ്ചിച്ചു എന്ന് പറഞ്ഞു നിരഞ്ജൻ നേരത്തെ ഇറക്കിയ വീഡിയോ സന്ദേശ ത്തിന്റെ പേരിൽ യു ഡി എഫിന്റെ ആരോപണത്തിന് മറുപടി പറയാതെ അവഗണിക്കുകയായിരുന്നു വെങ്കിൽ ഇത്രയും വലിയ ആഘാതം പാർട്ടിക്ക് ഉണ്ടാകുമായിരുന്നില്ല എന്ന അഭിപ്രായമാണ് പല നേതാക്കളും പങ്ക് വെക്കുന്നത് . വത്സലന്റെ മണരത്തിന്റെ പേരിൽ ഉണ്ടാക്കിയ വിജയങ്ങൾ അതെ വത്സലന്റെ പേരിൽ തന്നെ നഷ്ടപ്പെടുമോ എന്നാണ് പാർട്ടിയിലെ ഒരു വിഭാഗംഇപ്പോൾ ഭയക്കുന്നത്