Post Header (woking) vadesheri

ഗുരുവായൂർ തിരിച്ചു പിടിക്കും : സി എച്ച് റഷീദ്.

Above Post Pazhidam (working)

ഗുരുവായൂർ നിയോജക മണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന് യൂഡിഎഫ് സ്ഥാനാർഥി സി.എച്ച്.റഷീദ് പറഞ്ഞു. കടപ്പുറം ഗവൺമെന്റ്റ് ഹയർസെക്കണ്ടറി സ്കൂളിലെ 191-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ യൂഡിഎഫ് തരംഗം ഉണ്ടെന്നും , അത് ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പ്രതിഫലിക്കുമെന്നും, രണ്ട് പതിറ്റാണ്ടായി തുടരുന്ന എൽഡിഎഫ് മേധാവിത്വം അവസാനിപ്പിക്കാനും, ഒരു മാറ്റത്തിനായും ജനം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർച്ചയായ 5 തവണയും എൽ.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തുമെന്ന് സ്ഥാനാർഥി എൻ.കെ. അക്ബർ പറഞ്ഞു. ചാവക്കാട് വുമൺസ് ഇസ്ലാമിക് കോളേജ് 147-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂ‌ളിലെ 137 നമ്പർ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. രാവിലെ ആറരയോടെയാണ് അദ്ദേഹം പോളിംഗ് ബൂത്തിൽ എത്തിയത്. വരിനിന്ന് മൂന്നാമത്തെ വോട്ടാണ് അദ്ദേഹം രേഖപ്പെടുത്തിയത്. എൻഡിഎ സ്ഥാനാർഥി അഡ്വ: ബി. ഗോപാലകൃഷ്‌ണൻ, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ: സി. നിവേദിത എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഗുരുവായൂരപ്പന്റെ മണ്ണിൽ ആദ്യമായി വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

First Paragraph Jitesh panikar (working)

ബിജെപിയുടെ കേരളത്തിലെ വിജയത്തെക്കുറിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് സർപ്രൈസാണന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശോഭാ സുരേന്ദ്രൻ വോട്ടിന് പണം വാങ്ങി എന്ന ആരോപണത്തെക്കുറിച്ച ചോദ്യത്തിന് പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞെങ്കിലും ശോഭയെ പോലെയുള്ളവരുടെ മുന്നേറ്റം തടയാൻ ചിലർ മുൻകൂട്ടി നിശ്ചയിച്ചിരിക്കുകയാണ്. അത്ത ചെപ്പടിവിദ്യ എന്നും ഇവിടെ വിലപോവില്ല എന്നും അദ്ദേഹം പറഞ്ഞു