Post Header (woking) vadesheri

കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം

Above Post Pazhidam (working)

ഗുരുവായൂർ : കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ(കെ എം സി ഡബ്ല്യു എഫ് ,സിഐടിയു) സംസ്ഥാന സമ്മേളനത്തിന് ഗുരുവായൂരിൽ തുടക്കമായി.സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ​​ഗോപിനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജയിംസ് മാത്യു അധ്യക്ഷത വഹിച്ചു.സിഐടിയു സംസ്ഥാന സെക്രട്ടറി കെ.കെ. പ്രസന്ന കുമാരി,പി. സുരേഷ്, സി. പി. എം. ഏരിയ സെക്രട്ടറി ടി. ടി. ശിവദാസൻ, എൻ കെ അക്ബർ എംഎൽഎ എന്നിവർ സംസാരിച്ചു.

Ambiswami restaurant


ഉദ്ഘാടന സമ്മേളനത്തിന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വാഗതവും ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ വി ശ്രീജ നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വി.ആർ. വിജയകുമാർ റിപ്പോർട്ടും ട്രഷറർ സി. എച്ച്.രാജൻ സാമ്പത്തീക റിപ്പോർട്ടും അവതരിപ്പിച്ചു.