Madhavam header
Above Pot

ബഡ്ജറ്റിൽ ജില്ലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ധർണ നടത്തി

ഗുരുവായൂർ: സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ ജില്ലയെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ചാവക്കാട് ,ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾ പ്രതിഷേധ ധർണ നടത്തി നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
,

Astrologer

എല്ലാവർക്കും സൗജന്യ കോവിഡ് ചികിത്സ ഉറപ്പ് വരുത്തുക., ചെറുകിട സ്ഥാപനങ്ങൾക്ക് ഒറ്റത്തവണ ഗ്രാൻഡ് അനുവദിക്കുക. വായ്പകൾക്ക് മൊറട്ടൊറിയം പ്രഖ്യാപിക്കുക.
മുൻ മുഖ്യമന്ത്രിമാരായ
കെ. കരുണാകരൻ, അച്യുതമേനോൻ എന്നിവരുടെ പേരിൽ സ്മാരകങ്ങൾ നിർമ്മിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ നടത്തിയത്.

മണ്ഡലം പ്രസിഡന്റ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന ധർണ യുഡിഫ് ഗുരുവായൂർ നിയോജക മണ്ഡലം കൺവീനർ
കെ.നവാസ് ഉത്ഘാടനം ചെയ്തു. മനാഫ് പാലയൂർ,
നവാസ് തെക്കുംപുറം,
ഹാരിസ്.പി. വി,
നൗഫൽ. എം. എം എന്നിവർ നേതൃത്വം നൽകി.

. ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ ഉൽഘാടനം ചെയ്തു, വൈസ് പ്രസിഡൻ്റ് ഷൈൻമനയിൽ അധ്യക്ഷനായിരുന്നു.
ജനറൽ സെക്രട്ടറി രാമചന്ദ്രൻ പല്ലത്ത്, യൂത്ത്കോൺഗ്രസ്സ് നേതാക്കളായ വി.എസ്.നവനീത്, കെ.യു. മുഷ്താഖ്, എന്നിവർ സംസാരിച്ചു,

Vadasheri Footer