728-90

ഇന്ധനവില വർദ്ധനവ്, യൂത്ത് കോൺഗ്രസ്സ് ധർണ്ണ സംഘടിപ്പിച്ചു

Star

ഗുരുവായൂർ: കോവിഡ് വിതച്ച ദുരിതങ്ങൾക്കിടയിൽ
സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന നരേന്ദ്ര മോഡി സർക്കാരിന്റെ ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വിവിധ പെട്രോൾ പമ്പുകൾക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ഗുരുവായൂർ കിഴക്കെനടയിലെ പെട്രോൾ പമ്പിന് മുന്നിൽ ധർണ്ണയുടെ നിയോജകമണ്ഡലം തല ഉദ്ഘാടനം യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ നിർവഹിച്ചു . മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് അധ്യക്ഷത വഹിച്ച സമരത്തിൽ യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ എ.കെ ഷൈമിൽ, പ്രതീഷ് ഓടാട്ട്, ബാബു സോമൻ, കെ.യു മുസ്താക്ക് എന്നിവർ പ്രസംഗിച്ചു.