Post Header (woking) vadesheri

ഗുരുവായൂരിൽ യുവാവിന് കുത്തേറ്റ സംഭവം , ഇരുട്ടിൽ തപ്പി പോലീസ്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ യുവാവിന് അജ്ഞാത സംഘത്തിന്റെ കുത്തേറ്റ സംഭവത്തിൽ സി സി ടി വി പരിശോധന നടത്തി പ്രതികളെ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് ഗുരുവായൂർ പോലീസ് ,ഞായറാഴ്ച് അവധിയായതിനാൽ പ്രദേശത്തെ പല സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ് അതിനാൽ സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങളുടെ പരിശോധന തിങ്കളാഴ്ച യെ ആരംഭിക്കാൻ കഴിയൂ എന്ന് ടെമ്പിൾ സി ഐ അറിയിച്ചു . കാവീട് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം എടവണ്ണ സ്വദേശി കൊളത്തിങ്കൽ നൗഫലിനാണ് ഇന്ന് പുലർച്ചെ 12.30ഓടെ പടിഞ്ഞാറെ നടയിൽ അപ്പാസ് തിയേറ്ററിന് മുന്നിൽ വെച്ച് കുത്തേറ്റത്.

Srepathi

ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
നൗഫലും സുഹ്യത്ത് ബെന്നിയും ഇന്നലെ രാത്രി 11.30ഓടെ ബ്ലാങ്ങാട് കടപ്പുറത്ത് വെച്ച് രണ്ട് യുവാക്കളുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് ഭക്ഷണം കഴിക്കാനായി ഇരുവരും പടിഞ്ഞാറെ നടയിലെ തട്ടുകടയിലെത്തിയപ്പോഴാണ് ഓട്ടോറിക്ഷയിലെത്തിയ സംഘം നൗഫലിനെ കത്തി ഉപയോഗിച്ച് കുത്തിയത്.

ഇടതുകൈയിൽ ഏറ്റ കുത്തിൽ പ്രധാന ഞരമ്പ് മുറിഞ്ഞ് അമിതമായി രക്തം വാർന്നതിനെ തുടർന്ന് നൗഫൽ അബോധാവസ്ഥയിലായി. സുഹൃത്ത് ബെന്നി നൽകിയ വിവരമനുസരിച്ച്, ബ്ലാങ്ങാട് കടപ്പുറത്തുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

First Paragraph Jitesh panikar (working)

അതെ സമയം രാത്രി കാലത്ത് മയക്ക് മരുന്ന് ഉപയോഗിക്കുന്നവരു യുടെയും , അതിന്റെ വിതരണക്കാരുടെ പ്രധാന താവളമായി പടിഞ്ഞാറേ മാറി കഴിഞ്ഞതായി നാട്ടുകാർ ആരോപിക്കുന്നു . സംസ്ഥാനത്ത് തൂഫാൻ പരിശോധന ഉണ്ടെങ്കിലും ഗുരുവായൂരിൽ അതിന്റെഭാഗമായുള്ള ഊർജിത പരിശോധന ഇല്ലെന്നാണ് ആക്ഷേപം . സംശയിക്ക പെടാതിരിക്കാൻ പാതിരാത്രിക്ക് ചായ കുടിക്കാനെന്ന പേരിൽ പലരും കുടുംബ സമേതം എത്തിയാണ് മയക്ക് മരുന്ന് ഇടപാട് നടത്തുന്നതത്രെ