Post Header (woking) vadesheri

കലാമാമാങ്കത്തിനു തിരി തെളിഞ്ഞു , ക്ഷേത്രനഗരി കലാ പ്രതിഭകളുടെ പിടിയില്‍

Above Post Pazhidam (working)

ഗുരുവായൂര്‍ :ജില്ലയിലെ നാനൂറോളം സ്കൂളുകളില്‍ നിന്നായി എഴായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്ന കലയുടെ മാമാങ്കത്തിന് ക്ഷേത്ര നഗരിയില്‍ തിരി തെളിഞ്ഞു രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് കലോത്സവം ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ നഗരസഭാധ്യക്ഷ രേവതി ടീച്ചർ അധ്യക്ഷത വഹിച്ചു .
സിനിമ നടന്‍ വി കെ ശ്രീരാമന്‍ കലോത്സവ സന്ദേശം നല്‍കി . പാഠപുസ്തകത്തിന് പുറത്തുള്ള അറിവ് ആണ് ജീവിത ഉണ്ടാക്കുക എന്ന് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു . ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ് സി മുസ്താക്ക്അലി , ചാവക്കാട് നഗര സഭ ചെയര്‍മന്‍ എന്‍ കെ അക്ബര്‍ ,ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ എന്‍ കെ ഉദയ പ്രകാശ്‌ ,സംവിധായകനും തിരക്കഥാകൃത്ത്‌ മായ കലവൂര്‍ രവി കുമാര്‍ ദേവസ്വം അഡ്മിനിസ്ട്രെറ്റര്‍ വി എസ് ശിശിര്‍ , വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്‍ ഗീത എന്നിവര്‍ സംസാരിച്ചു .

Ambiswami restaurant

kalolsavam ulghadanam 1

സ്‌റ്റേജിതര ഇനങ്ങളും സ്‌റ്റേജിനങ്ങളുമായി ആദ്യ ദിനം 28 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.19 മുതല്‍ 22 വരെയാണ് കലോത്സവം. ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂൾ ഗുരുവായൂർ, ഗവ. ഹയർ സെക്കന്ററി സ്കൂൾ ചാവക്കാട്, എൽ എഫ് ഹയർ സെക്കന്ററി സ്കൂൾ മമ്മിയൂർ, ഗവ. യു പി സ്കൂൾ, ഗുരുവായൂർ, ശിക്ഷക് സദൻ എന്നിവിടങ്ങളിലായി 14 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത് .

Second Paragraph  Rugmini (working)

യുപി വിഭാഗത്തിൽ 38 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 95 ഇനങ്ങളും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 105 ഇനങ്ങളുമാണ് ജനറൽ വിഭാഗത്തിലുള്ളത്. സംസ്കൃതോത്സവത്തിൽ യുപി വിഭാഗത്തിൽ 19 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 19 ഇനങ്ങളും ഉണ്ട്. അറബിക് കലോത്സവത്തിൽ യുപി വിഭാഗത്തിൽ 13 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 19 ഇനങ്ങളും ഉണ്ട്. രാവിലെ ഒമ്പതുമുതല്‍ ശ്രീകൃഷ്ണ സ്‌കൂളില്‍ സ്റ്റേജിതര ഇനങ്ങള്‍ കൂടാതെ ഭരതനാട്യം,നാടകം,മോഹിനിയാട്ടം ,ഇംഗ്ലീഷ് പദ്യം ചൊല്ലല്‍,ഇംഗ്ലീഷ് പ്രസംഗം എന്നിവയുണ്ടാകും.സംഘനൃത്തം,വൃന്ദവാദ്യം എന്നിവ മമ്മിയൂര്‍ എല്‍.എഫ്.ഗേള്‍സ് സ്‌കൂളില്‍ നടക്കും.

കഥകളി, കഥകളി സംഗീതം, ബാന്‍ഡ് മേളം എന്നിവ ചാവക്കാട് ഗവ.ഹൈസ്‌കൂളിലും നങ്ങ്യാര്‍കൂത്ത്,ചാക്യാര്‍കൂത്ത് എന്നിവ ഗുരുവായൂര്‍ ജി.യു.പി.സ്‌കൂളിലുമാണ്.ക്ലാരനറ്റ്,വയലിന്‍ മുതുവട്ടൂര്‍ ശിക്ഷക് സദനിലും നടക്കും.സംസ്‌കൃതോത്സവം മമ്മിയൂര്‍ എല്‍.എഫ്.യു.പി.യിലും അറബി കലോത്സവം ചാവക്കാട് ഗവ.ഹൈസ്‌കൂളിലുമാണ്.

Third paragraph