
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചു


ഗുരുവായൂർ : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, വികസന ശില്പിയും, മാർഗ്ഗദർശിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാജ്ജലി അർപ്പിച്ച് ഓർമ്മ പുതുക്കി അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ ഉൽഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് സ്റ്റീഫൻ ജോസ് അദ്ധ്യക്ഷത വഹിച്ചു.ശശി വാറനാട്ട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി – ബാലൻ വാറണാട്ട്, ശിവൻ പാലിയത്ത്, വി.കെ.സുജിത്ത്. ടി.വി.കൃഷ്ണദാസ്, പി.കെ.ജോർജ്, രഞ്ജിത്ത് പാലിയത്ത്, പോളി ഫ്രാൻസീസ്, വി.ബാലകൃഷ്ണൻ നായർ ,ബഷീർ മാണിക്കത്ത്, എം.ജെ. റെയ്മണ്ട് മാസ്റ്റർ, സിൻ്റോ തോമാസ് ,സി.കെ.ഡേവിസ്, മനീഷ് നീലിമന,ശശി അകമ്പടി എന്നിവർ സംസാരിച്ചു. വിവിധ ബൂത്തുകളിലും അനുസ്മരണം നടത്തി