Header 1 = sarovaram
Above Pot

ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ തൊഴില്‍മേള നടന്നു

കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഫോപാര്‍ക്കിനോട് അനുബന്ധിച്ചുള്ള നോളജ് പാര്‍ക്കില്‍ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 400-ലേറെ പേര്‍ വിവിധ സ്ഥാപനങ്ങളില്‍ നിയമനത്തിന് അര്‍ഹത നേടി. ഇതിന് പുറമേ 450-ലേറെ ഉദ്യോഗാര്‍ഥികള്‍ വിവിധ സ്ഥാപനങ്ങളില്‍ അവസാനഘട്ട അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ടു.

ഐടി, ബാങ്കിങ്, ഫിനാന്‍സ്, ഇന്‍ഷൂറന്‍സ്, ഹെല്‍ത്ത് കെയര്‍, കണ്‍സ്ട്രക്ഷന്‍, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 40-ലേറെ കമ്പനികള്‍ പങ്കെടുത്ത മേളയില്‍ 3500-ഓളം ഉദ്യോഗാര്‍ഥികളെത്തി. യൂണിവേഴ്‌സിറ്റിയിലെ പ്ലേസ്‌മെന്റ്, തൊഴില്‍ സംരംഭകത്വം എന്നീ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ഇത്തരം തൊഴില്‍മേളകള്‍ സംഘടിപ്പിക്കാറുണ്ടെന്നും അതിലൂടെ അഭ്യസ്ഥ വിദ്യരായ അനേകം പേര്‍ക്ക് അര്‍ഹമായ തൊഴില്‍ കണ്ടെത്താന്‍ കഴിയുന്നുണ്ടെന്നും യൂണിവേഴ്‌സിറ്റി ഡീനും ഡയറക്ടറുമായ ഡോ. ഈശ്വരന്‍ അയ്യര്‍ പറഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുമെന്നും അദ്ദേഹം പറഞ്ഞു

Vadasheri Footer