ചാവക്കാട് മൽസ്യ മാർക്കറ്റിൽ വോട്ടു തേടി രാജാജി മാത്യു തോമസ്

">

ചാവക്കാട്: മത്സ്യമാർക്കറ്റിലെ തൊഴിലാളികളെ കാണാൻ സ്ഥാനാർഥിയുടെ സന്ദർശനം വെളുപ്പാൻ കാലത്ത്്.ഇടത് മുന്നണി സ്ഥാനാർഥി രാജാജി മാത്യുസ് തോമാസാണ് ബ്ലാങ്ങാട് കടപ്പുറത്തെ മത്സ്യമാർക്കറ്റിലെത്തിയത്. പകൽ ചൂടിന് കാഠിന്യമേറിയതോടെ പ്രചരണ പര്യടനം തിങ്കളാഴ്ച്ച അഞ്ചോടെയാണ് രാജാജി ആരംഭിച്ചത്. പൊതുവെ പുലർച്ചെ മൂന്നിന് ആരംഭിച്ച ഏഴോടെ അവസനാക്കുന്ന മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികളെ കാണണമെങ്കിൽ ഇതേ നേരത്ത് തന്നെ ഏത്തേണ്ടതുമുണ്ട്. ഓർക്കാപ്പുറത്ത് സ്ഥാനാർഥിയെ കണ്ട തൊഴിലാളികൾക്ക് ആദ്യം പിടികിട്ടിയില്ലെങ്കിലും സ്ഥാനാർഥിയാണെന്നറിഞ്ഞതോടെ എല്ലാരും തടിച്ചുകൂടുകയായിരുന്നു. സി.പി.എം ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ആര്‍. രാധാകൃഷ്ണന്‍, സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ.കെ. സുധീരന്‍, മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീര്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ ഐ.കെ ഹൈദ്രാലി, പി.കെ രാജേശ്വരന്‍, നഗരസഭാ കൗമ്്സിലർമാരായ പി.പി നാരായണന്‍, കെ.എച്ച് സലാം എന്നിവരുൾപ്പെടുന്ന സംഘത്തോടൊപ്പമാണ് സ്ഥാനാർഥി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors