ഇരിങ്ങപ്പുറത്ത് അച്ചാർ കമ്പനി തുടങ്ങാൻ അനുമതി നൽകരുതെന്ന് സ്പെഷൽ വാർഡ് സഭ.

">

ഗുരുവായൂർ:  വായുവും ജലവും മലിനപ്പെടുത്തുന്ന രീതിയിൽ ഇരിങ്ങപ്പുറത്ത് അച്ചാർ കമ്പനി തുടങ്ങാൻ അനുമതി നൽകരുതെന്ന് സ്പെഷൽ വാർഡ് സഭ. അച്ചാർ കമ്പനി ആരംഭിക്കുന്നതിനെതിരെ നാട്ടുകാർ ഒപ്പിട്ട് നിവേദനം നൽകിയതിനെ തുടർന്ന് ഗുരുവായൂർ നഗരസഭ ഇരുപത്തിയാറാം വാർഡിൽ ചട്ടമനുസരിച്ച് വിളിച്ചു ചേർത്ത പ്രത്യേക വാർഡ് സഭയാണ് അച്ചാർ കമ്പനി തുടങ്ങാൻ അനുമതി നൽകരുതെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. 165 ഓളം പേർ വാർഡ് സഭയിൽ പങ്കെടുത്തു. അനുമതി നൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോയാൽ നഗരസഭ ഓഫീസിന് മുന്നിൽ സമരം ആരംഭിക്കും. വാർഡിലെ ജനങ്ങളുടെ വികാരം നഗരസഭ ഭരണാധികാരികൾ ഉൾക്കൊള്ളുന്നില്ലെന്ന വിമർശനവും ഉയർന്നു. കൗൺസിലർ അഭിലാഷ് വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ഐ. ലാസർ, മോഹൻദാസ് അരീക്കര, മോഹനൻ ചെഞ്ചേരി, കെ.യു. കാർത്തികേയൻ, തോംസൺ ചൊവ്വല്ലൂർ, ലളിത കുമാരൻ, കൊച്ചന്നം ഫ്രാൻസിസ്, ടി.എസ്. കുമാരൻ, കെ.കെ. സുമേഷ്, മോഹനൻ മനയിൽ, സുനിത ശശി, സുമ രവി, രമ്യ പ്രശാന്ത് എന്നിവർ സംസാരിച്ചു. നഗരസഭ പ്രതിനിധികളായി കോഓർഡിനേറ്റർ കെ.കെ. ബൈജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ബൈജു, കെ.എസ്. പ്രദീപ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors