Madhavam header
Above Pot

ഗുരുവായൂർ നഗരസഭ ബഹുനില പാര്‍ക്കിങ്ങിന്റെ നിർമാണോൽഘാടനം ജനുവരി രണ്ടിന്

ഗുരുവായൂർ : ഗുരുവായൂര്‍ നഗരസഭയുടെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ആന്ധ്രാപാര്‍ക്കില്‍ ആധുനിക രീതിയിലുളള ബഹുനില പാര്‍ക്കിങ്ങിന്റെ നിര്‍മ്മാണോദ്ഘാടനം ജനുവരി രണ്ടിന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും . ബുധനാഴ്ച്ച കാലത്ത് 11 മണിക്ക് ഗുരുവായൂര്‍ നഗരസഭ ഇ എം എസ് സ്ക്വയറില്‍ നടക്കുന്ന ചടങ്ങിൽ എം എല്‍ എ കെ വി
അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിക്കും .ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി
മോഹന്‍ദാസ് മുഖ്യാതിഥിയാകും ഗുരുവായൂര്‍ നഗരസഭാ ആക്റ്റിങ്ങ് ചെയര്‍മാന്‍ കെ പി വിനോദ്, നഗരസഭാ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവർ സംബന്ധിക്കും

Vadasheri Footer