Header 1 vadesheri (working)

യുവതി ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ്​ കൊലപ്പെടുത്തി.

Above Post Pazhidam (working)

കോഴിക്കോട്​: നാദാപുരത്ത് ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം കിണറ്റിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി, ഇരട്ട ക ൾ മരിച്ചു . പേരോട്ടെ മഞ്ഞനാംപുറത്ത് റഫീഖിന്‍റെ ഭാര്യ സുബീന മുംതാസാണ്​ (30) മൂന്നുവയസ്സുള്ള മുഹമ്മദ് റസ്​വിൻ, ഫാത്തിമ റൗഹ എന്നിവരെ കിണറ്റിലെറിഞ്ഞത്. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. ഇവരെ പിന്നീട് നാദാപുരം പൊലീസ് കസ്​റ്റഡിയിലെടുത്തു. കൊലക്കുറ്റത്തിന്​ കേസെടുത്തിട്ടുണ്ട്​.ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്​ സംഭവം. വീടിനു പിറകുവശത്തെ ആൾതാമസമില്ലാത്ത തറവാട്ടുവീട്ടിലെ കിണറ്റിലാണ്​ കുട്ടികളെ എറിഞ്ഞത്​.

First Paragraph Rugmini Regency (working)

മരണം ഉറപ്പാക്കി പത്തു മണിക്ക് വാണിമേലിലെ ബന്ധുവിനെ ഫോണിലൂടെ വിവരം അറിയിച്ചതിനുശേഷമാണ് ഇവർ കിണറ്റിൽ ചാടിയത്. ബന്ധു സുഹൃത്തിനെയും കൂട്ടി പേരോട്ടെത്തി വീട്ടുകാരെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്ന് പരിസരത്ത് നടത്തിയ അന്വേഷണത്തിനിടയിലാണ് സുബീനയുടെ കരച്ചിൽ കിണറ്റിൽനിന്ന്​ കേട്ടത്.കിണറ്റിലെ മോട്ടോർ പൈപ്പിൽ പിടിച്ചുനിൽക്കുകയായിരുന്ന സുബീനയെ നാട്ടുകാരും സ്ഥലത്തെത്തിയ ഫയർഫോഴ്സും ചേർന്ന് കരക്കുകയറ്റി. നാട്ടുകാരാണ്​ രണ്ടു കുട്ടികളുടെ മൃതദേഹവും പുറത്തെടുത്തത്​. പോസ്​റ്റ്​മോർട്ടത്തിനുശേഷം കുട്ടികളുടെ മൃതദേഹം മുതാക്കര ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ ഖബറടക്കി. സുബീനയെ നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ച്​ പ്രാഥമിക ചികിത്സ നൽകി.

Second Paragraph  Amabdi Hadicrafts (working)