ഇന്‍സൈറ്റിന്റെ ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം ഉൽഘാടനം ചെയ്തു .
ഗുരുവായൂര്‍: താമരയൂര്‍ ഇന്‍സൈറ്റ് എജുക്കേഷണൽ ആൻഡ് ട്രെയിനിങ് ചാരിറ്റബിള്‍ ട്രസ്റ്റ് കാഴ്ചവൈകല്യമുള്ള കുട്ടികൾക്കായി ആരംഭിച്ച കമ്പ്യൂട്ടർ സെൻറർ, ഭിന്ന ശേഷിക്കാർക്കായി ആരംഭിച്ച ടൈലറിങ് യൂനിറ്റ്, സ്പെഷൽ സ്കൂൾ എന്നിവ നഗരസഭ ചെയർപേഴ്സൻ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയർമാൻ അബ്ദുൽ റഹ്മാന്‍ പുത്താട്ടിൽ അധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് ചെയർപേഴ്സൻ ഫാരിദ ഹംസ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, കൗണ്‍സിലര്‍മാരായ ടി.കെ. വിനോദ് കുമാര്‍, ആർ.വി. അബ്ദുൽ മജീദ്, പ്രസ് ഫോറം പ്രസിഡൻറ് ലിജിത് തരകന്‍, യൂനിയന്‍ ബാങ്ക് മാനേജര്‍ മനീഷ് മോഹന്‍, അഡ്വ. കെ.എസ്.എ ബഷീര്‍, സഗീര്‍, ലത്തീഫ് മമ്മിയൂര്‍, ഹാരിസ് പാവറട്ടി, ലിഷ കൃഷ്ണകുമാർ, ഷാജിത, ഇന്ദിര, ജസീന മുനീര്‍ എന്നിവർ സംസാരിച്ചു. വെക്കേഷൻ ട്രെയിനിങിൽ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റികളും സമ്മാനങ്ങളും നൽകി.