Header 1 = sarovaram
Above Pot

മൗലികാവകാശ ധ്വംസനം അംഗീകരിക്കാനാവില്ല:എസ്.എസ്.എഫ്

ചാവക്കാട് : വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളെ നിരോധിക്കുന്ന വിധത്തില്‍ തങ്ങളുടെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനെ നിരോധിച്ച് കൊണ്ട് എം.ഇ.എസ് നേതൃത്വം പുറത്തിറക്കിയ സര്‍ക്കുലര്‍ പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.മതപരവും സാംസ്കാരികപരവുമായ ഏത് വേഷ വിധാനവും ഭരണഘടന അനുവദിച്ചതാണ്.ഇന്ന് വസ്ത്രമാണ് നിരോധിച്ചതെങ്കില്‍ നാളെ ആശയങ്ങളെ നിരോധിക്കാനും ഈ വിഭാഗം തയ്യാറാവും.അത്കൊണ്ട് ഇത്തരം നിലപാട് അംഗീകരിക്കാനാവില്ല.ഈ വിഷയത്തില്‍ എം.ഇ.എസ് പുന:പരിശോധന നടത്തി സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും എസ്.എസ്.എഫ് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്‍റെ അംഗീകാരവും സാമ്പത്തിക സഹായവും ഉപയോഗപ്പെടുത്തി നടത്തുന്ന സ്ഥാപനങ്ങളില്‍ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ല.കേരളീയ സാഹചര്യത്തില്‍ തീര്‍ത്തും അപ്രസക്തവും നിരുപദ്രവകരവുമായ നിഖാബ് വിഷയത്തെ വിവാദമാക്കുന്നതിലെ താത്പര്യം പൊതു സമൂഹം തിരിച്ചറിയണമെന്നും എസ്.എസ്.എഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ചാവക്കാട് നടക്കാനിരിക്കുന്ന എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ കര്‍മ സമിതി രൂപീകരണത്തോടനുബന്ധിച്ച് ചാവക്കാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനിലാണ് എസ്.എസ്‌.എഫ് ഇത് സംബന്ധമായ പ്രമേയം പാസാക്കിയത്.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ബി ബഷീര്‍ മുസ്ലിയാര്‍ പ്രമേയം അവതരിപ്പിച്ചു.സയ്യിദ് ഹൈദ്രോസ്ക്കോയ തങ്ങള്‍ വട്ടേക്കാട് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് പി.സി റഊഫ് മിസ്ബാഹിയുടെ അദ്ധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.എം ഇബ്രാഹിം കര്‍മ സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ് സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി.സാഹിത്യോത്സവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 33 അംഗ കര്‍മ സമിതിയെ തെരഞ്ഞെടുത്തു.ഇസ്ഹാഖ് ഫൈസി ചേറ്റുവ,അബ്ദുറഹ്മാന്‍ മദാരി തൊഴിയൂര്‍,പി.കെ ജഅഫര്‍,നൗഷാദ് മൂന്നുപീടിക ,എ.എ കടങ്ങോട്,അഡ്വ.ബദറുദ്ദീന്‍,അബ്ദുറസാഖ് ബുസ്താനി എടശ്ശേരി എന്നിവര്‍ സംസാരിച്ചു

Vadasheri Footer