അറക്കല്‍ രാജവംശത്തിലെ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു

">

തലശ്ശേരി: അറക്കല്‍ രാജവംശത്തിലെ ഇപ്പോഴത്തെ സുല്‍ത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി (86) അന്തരിച്ചു. തലശ്ശേരി ചേറ്റംക്കുന്നിലെ ഇശലില്‍ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. സ്വവസതിയാണ് ഇശല്‍. ഖബറടക്കം വൈകീട്ട് ഓടത്തില്‍ പള്ളി ഖബര്‍സ്ഥാനില്‍. 1932 ആഗസ്റ്റ് മൂന്നിന് എടക്കാട് (തലശ്ശേരി) ആലുപ്പി എളയയുടെയും അറക്കല്‍ ആദിരാജ മറിയം എന്ന ചെറുബിയുടെയും ഏട്ടാമത്തെ മകളായാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി ജനിച്ചത്. അറക്കല്‍ രാജ വംശത്തിന്റെ അധികാര സ്ഥാനത്തിരുന്ന ആദിരാജ ഹംസ കോയമ്മ തങ്ങള്‍, ആദിരാജ സൈനബ ആയിഷബി എന്നിവര്‍ സഹോദരങ്ങളാണ്. 2018 ല്‍ ജൂണ് 26ന് സഹോദരിയും, 38മത് അറക്കല്‍ സ്ഥാനിയുമായിരുന്ന അറക്കല്‍ സുല്‍ത്താന സൈനബ ആയിഷ ആദിരാജ യുടെ വിയോഗത്തെ തുടര്‍ന്നാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി 39ാമത് അറക്കല്‍ സുല്‍ത്താന്‍ സ്ഥാനത്തേക്ക് അവരോഹിക്കപ്പെട്ടത്. ഭര്‍ത്താവ് അന്തരിച്ച സിപി കുഞ്ഞഹമ്മദ് എളയ. മകള്‍ ആദിരാജ ഖദീജ സോഫിയ.

Leave a Reply

Your email address will not be published. Required fields are marked *

Sponsors