സി.എം.എസ് 01 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു .
ശ്രീഹരിക്കോട്ട : ഇന്ത്യഅത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ്.വിജയകരമായി വിക്ഷേപിച്ചു .ശ്രീഹരിക്കോട്ടയില്നിന്ന് പി.എസ്.എല് വി. റോക്കറ്റില് വൈകുന്നേരം 3.41-നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില് ഉപഗ്രഹം റോക്കറ്റില് നിന്ന് വേര് പെട്ടുവെന്നും സി.എം.എസ്.-01 ഓര് ബിറ്റില് പ്രവേശിച്ചുവെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ഇന്ത്യയുടെ 42-ാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് സി.എം.എസ്.-
പി.എസ്.എൽ.വി.യുടെ 52-ാമത്തെയും ശ്രീഹരിക്കോട്ടയിൽനിന്നുള്ള 77-ാമത്തെയും വിക്ഷേപണമാണിത്. സി.എം.എസ്. 01-ന് 1410 കിലോ ഗ്രാം ഭാരമുണ്ട്. 2011-ൽ വിക്ഷേപിച്ച ജി സാറ്റ് 12-ന് പകരമായാണ് സി.എം.എസ്. -01 വിക്ഷേപിക്കുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡം, അന്തമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വാർത്താവിനിമയ മേഖലയിലെ സേവനങ്ങൾ വർധിപ്പിക്കുന്നതിനും ഈ വിക്ഷേപണം നിർണായകമാകും. ടെലിവിഷൻ, ടെലി എജ്യുക്കേഷൻ, ടെലി മെഡിസിൻ, ദുരന്തനിവാരണം തുടങ്ങിയ മേഖലയ്ക്ക് ഉപഗ്രഹം സഹായകമാകും. ഐ.എസ്.ആര് ഒയുടെ ഈ വര് ഷത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്. ഇക്കൊല്ലം നിരവധി വിക്ഷേപണങ്ങള് നടത്താന് ഐ.എസ്.ആര് ഒ. ഉദ്ദേശിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തെ തുടര് ന്ന് മാറ്റിവെക്കുകയായിരുന്നു. ഇ.ഒ.എസ്.-01 എന്ന ഉപഗ്രഹമാണ് ഇക്കൊല്ലം വിക്ഷേപിച്ച മറ്റൊരു ഉപഗ്രഹം. കൃഷി, ആശയവിനിമയ മേഖലകളില് മികവു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഈ വിക്ഷേപണം.</p>