Madhavam header
Above Pot

കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ട് : സുപ്രീം കോടതി

p>ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അതില്‍ ഇടപെടില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ നിയമം നടപ്പാക്കില്ല എന്ന ഉറപ്പ് നല്‍കാന്‍ കഴിയുമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞു. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാം എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. .

ഡല്‍ഹി അതിര്‍ത്തിത്തിയില്‍ ഉള്ള കര്‍ഷകരുടെ സമരം നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് കാര്‍ഷിക നിയമങ്ങള്‍ കോടതിയുടെ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് നടപ്പാക്കില്ലെന്ന എന്ന ഉറപ്പ് നല്‍കാമോ എന്ന് കോടതി ആരാഞ്ഞത്. ഇത് ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കുമെന്ന്‌ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചൂണ്ടിക്കാട്ടി. നിയമം നടപ്പാക്കില്ലെന്ന ഉറപ്പ് നല്‍കിയാല്‍ കര്‍ഷകര്‍ ചര്‍ച്ചക്ക് വരില്ല എന്ന ആശങ്ക അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിയമം നടപ്പാക്കുന്നത് നിർത്തിവെക്കാന്‍ കഴിയില്ലെന്ന് സോളിസിറ്റര്‍ ജനറലും കോടതിയില്‍ ചൂണ്ടിക്കാട്ടി.

Astrologer

സമരം ചെയ്യാനുള്ള കര്‍ഷകരുടെ മൗലിക അവകാശം അംഗീകരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പക്ഷേ, അത് മറ്റുള്ളവരുടെ അവകാശം ലംഘിച്ച് കൊണ്ട് ആകരുത്. നിക്ഷ്പരായ വിദഗ്ദ്ധര്‍ അടങ്ങുന്ന സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കണം. ഇരുപക്ഷങ്ങള്‍ക്കും അവരുടെ നിലപാട് ആ സമിതിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയണം. തുടര്‍ന്ന് സമിതി നല്‍കുന്ന ശുപാര്‍ശ ഇരുവിഭാഗങ്ങളും അംഗീകരിക്കണമെന്നും ചീഫ് ജസ്റ്റിസ്  പറഞ്ഞു. എന്നാല്‍, സമിതി  രൂപീകരണത്തിലേക്ക് ഇന്ന് കോടതി കടന്നില്ല.

<P.വഴി തടഞ്ഞുള്ള സമരം കര്‍ഷകന്‍ അവസാനിപ്പിക്കണമെന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു.  ടിക്റി, സിംഗു അതിര്‍ത്തികള്‍ സമരക്കാര്‍ അടച്ചിരിക്കുകയാണ്. കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങട്ടെ. നേതാക്കള്‍ ചര്‍ച്ചകള്‍ക്കായി തുടരട്ടെ. ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധത്തെ തുടര്‍ന്ന്  കോവിഡ് വ്യാപിക്കുകയാണെന്നും  അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ആരോപിച്ചു.

സമാധാനപൂര്‍വ്വം ഡല്‍ഹിയില്‍ പ്രതിഷേധം നടത്താനാണ് കര്‍ഷകരുടെ ആഗ്രഹമെന്ന് പഞ്ചാബ് സര്‍ക്കാറിന് വേണ്ടി ഹാജരായ പി. ചിദംബരം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രതിഷേധക്കാരെ തടയുകയാണ്. പോലീസാണ് അതിര്‍ത്തി അടച്ചത്. അതിര്‍ത്തി അടച്ച ശേഷം സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന്‌ കേന്ദ്ര  സര്‍ക്കാരിന് പറയാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്ലുകളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും  പി. ചിദംബരം കോടതിയില്‍ വാദിച്ചു.

ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കാന്‍ കോടതി തയ്യാറായില്ല. ക്രിസ്മസ്‌, പുതുവത്സര അവധികള്‍ക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

Vadasheri Footer