Header 1 = sarovaram
Above Pot

ഗുവാഹത്തി ഏകദിനത്തിൽ ഇന്ത്യ 8 വിക്കറ്റിന് വിൻഡീസിനെ പരാജയപ്പെടുത്തി

ഗുവാഹത്തി: വിൻഡീസിനെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 323 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 42.1ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 140 റണ്‍സെടുത്ത് പുറത്തായ കോലിയും 152 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ശര്‍മയുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ 322/8, ഇന്ത്യ .ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ഏകദിന പരമ്പരയിലെങ്കിലും മറുപടി നല്‍കാമെന്ന വിന്‍ഡീസ് മോഹങ്ങള്‍ ക്യാപറ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് അടിച്ചു പരത്തി

.

Astrologer

.സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് മാത്രമുള്ളപ്പോള്‍ ശീഖര്‍ ധവാനെ(4) മടക്കി വിന്‍ഡീസ് ഒന്ന് ഞെട്ടിച്ചെങ്കിലും അവരുടെ ആഘോഷം അവിടെ തീര്‍ന്നു. ക്രീസിലെത്തിയയുടന്‍ അടി തുടങ്ങിയ കോലി രോഹിത്തിനെ കാഴ്ചക്കാരനാക്കി മുന്നേറിയതോടെ വിന്‍ഡീസ് ബൗളര്‍മാര്‍ നിസഹായരായി. 35 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട കോലി 88 പന്തിലാണ് സെഞ്ചുറിയിലേക്കെത്തിയത്. 107 പന്തില്‍ 140 റണ്‍സെടുത്ത കോലിയെ ബിഷു പുറത്താക്കിയെങ്കിലും ഇന്ത്യ അപ്പോഴേക്കും വിജയത്തിന് അടുത്തെത്തിയിരുന്നു. 21 ബൗണ്ടറികളും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. രണ്ടാം വിക്കറ്റില്‍ രോഹിത്തിനൊപ്പം 246 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയശേഷമാണ് കോലി മടങ്ങിയത്.

കോലി അടി തുടരുമ്പോള്‍ ആദ്യമൊക്കെ നിശബ്ദനായി നിന്ന രോഹിത് അര്‍ധസെഞ്ചുറി പിന്നിട്ടതോടെ ടോപ് ഗിയറിലായി. കോലി ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്തിയപ്പോള്‍ സിക്സറിലൂടെയായിരുന്നു രോഹിത്തിന്റെ റണ്‍വേട്ട. 51 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത്ത് അടുത്ത 33 പന്തില്‍ സെഞ്ചുറിയിലെത്തി. കോലി പുറത്തായശേഷം ക്രീസിലെത്തിയ അമ്പാട്ടി റായിഡുവിന് വിജയത്തില്‍ രോഹിത്തിന് കൂട്ടുനില്‍ക്കേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളു. നേരത്തെ ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് തകര്‍പ്പ ന്‍ സെഞ്ചുറി നേടിയ മധ്യനിര ബാറ്റ്സ്മാന്‍ ഹെറ്റ്മെറിന്റെ ബാറ്റിംഗ് കരുത്തിലാണ് 322 റണ്‍സെടുത്തത്

Vadasheri Footer