728-90

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു : മന്ത്രി ബാലൻ

Star

കോഴിക്കോട്: മോഹന്‍ലാലിനോട് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി എ കെ ബാലന്‍ കോഴിക്കോട് പറഞ്ഞു. ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റര്‍ണല്‍ കമ്മിറ്റി രൂപീകരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാന്‍ സാമ്ബത്തിക നിയമ സഹായം നല്‍കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു. ഡബ്ല്യുസിസിയുടെ ആവശ്യങ്ങള്‍ ഇതായിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.

സര്‍ക്കാര്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കേസ് നല്ല രീതിയില്‍ വാദിക്കാന്‍ നടപടിയെടുക്കും. മോഹന്‍ലാലിന്റെ നടപടികള്‍ നല്ല രീതിയില്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്റര്‍ണല്‍ കമ്മിറ്റി എന്ന ഡബ്ല്യുസിസി ആവശ്യത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ നല്‍കും. പ്രശ്‌നപരിഹാരത്തിന് ഇരു സംഘടനകളും ശ്രമിച്ചു ,സഹകരണ മനോഭാവത്തോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.