വീട്ടമ്മയോട് അപമര്യാദയായി സംസാരിച്ച ഗുരുവായൂർ എസ്.ഐക്കെതിരെ അന്വേഷണം തുടങ്ങി

ഗുരുവായൂര്‍: സ്റ്റേഷനിൽ പരാതി പറയാനെത്തിയ വീട്ടമ്മയോട് എസ്.ഐ അപമര്യാദയായി സംസാരിച്ചുവെന്ന പരാതിയിൽ അന്വേഷണം തുടങ്ങി. ഗുരുവായൂർ എസ്.ഐ അനുദാസിനെതിരെ കാവീട് സ്വദേശിയായ യുവതിയായ വീട്ടമ്മ കമീഷണർക്ക് പരാതി നൽകിയത്. സ്റ്റേഷനിൽ മൊഴി നൽകാൻ ചെന്നപ്പോൾ എസ്.ഐയുടെ മുറിയിലേക്ക് വിളിപ്പിച്ച് അശ്ലീല ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. കമീഷണർക്ക് നൽകിയ പരാതി അന്വേഷണത്തിനായി എ.സി.പിക്ക് കൈമാറുകയായിരുന്നു. പൊലീസ് വീട്ടമ്മയുടെ മൊഴിയെടുത്തു.