Above Pot

ഗുരുവായൂർ ടൌൺ ഹാളിന്റെ വാടക വർധിപ്പിച്ചത് സമാനതകളില്ലാതെ , സ്വാകാര്യ സ്ഥാപനങ്ങളെ സഹായിക്കാനെന്ന് ആക്ഷേപം

ഗുരുവായൂര്‍: നഗര സഭയുടെ വരുമാനം വർധിപ്പിക്കാൻ എന്ന പേരിൽ ഇന്ദിരാഗാന്ധി ടൗൺഹാളിന്റെ വാടക നിരക്ക് സമാനതകളില്ലാതെ വർധിപ്പിച്ച്‌ നഗരസഭ ഭരണാധികാരികൾ സാധാരണക്കാരെ പ്രതിരോധത്തിലാക്കി . ഇടതുപക്ഷ മുന്നണിയുടെ ധാരണയനുസരിച്ച് ചെയര്‍പേഴ്ന്‍റെ കാവലധി പൂര്‍ത്തിയാകാന്‍ ഉദ്ദേശം ഒരുമാസം മാത്രം ബാക്കി നില്‍ക്കേയാണ് സാധാരണക്കാർക്ക് ഇരുട്ടടിയാകുന്ന തീരുമാനം കൗൺസിൽ യോഗത്തിൽ ചെയർ മാൻ പി കെ ശാന്ത കുമാരി കൈകൊണ്ടത് . നിലവിൽ അടിസ്ഥാന വാടക എണ്ണായിരം രൂപയായിരുന്നതാണ് 20,000 രൂപയാക്കി ഉയർത്തിയത് .ഇതിനു പുറമെ ജി എസ് റ്റി യും , ശുചീകരണ ഫീസും ,വൈദ്യുതി ബിൽ എന്നിവയും കൂടുമ്പോൾ ഏകദേശം 30 ,000 രൂപയോളമാകും വാടക . ഇതിന് പുറമെ സദ്യ നടത്തുന്നവർ കുടി വെള്ളം വേറെ പുറത്ത് നിന്ന് കൊണ്ട് വരണം . അതും അവിടത്തെ ജീവനക്കാരൻ പറയുന്ന ആളിൽ നിന്നും മാത്രമെ കുടി വെള്ളം വാങ്ങാൻ സാധിക്കുകയുള്ളു .

ഇതിനോടപ്പം തൈക്കാട് രാജീവ്ഗാന്ധി കമ്മ്യൂണിറ്റി ഹാളിന്‍റേയും വാടക വർധിപ്പിച്ചു . തദ്ദേശ സ്ഥാപനങ്ങൾ ടൌൺ ഹാളുകളും ,കമ്മ്യുണിറ്റി സെന്ററുകളും നിർമിക്കുന്നത് മുതൽ മുടക്ക് തിരിച്ചു കിട്ടാൻ വേണ്ടിയല്ല. സാധാരണ ജനങ്ങൾക്ക് താങ്ങാവുന്ന വാടകയിൽ അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കൂടിയാണ് .എന്നാൽ ഗുരുവായൂർ നഗര സഭ ഭരണാധികാരികളുടെ ധാരണ
അവരെപ്പോലെ തന്നെ ഇവിടെയുള്ള ജനങ്ങൾ മുഴുവനും സമ്പന്നർ ആണെന്നാണ് . കടമുറികൾക്ക് വാടക കൂട്ടുന്ന ലാഘവത്തോടെയാണ് സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന നഗര സഭ ഹാളുകളുടെ വാടക വർധിപ്പിച്ചത് . ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുകയും, ഏറ്റവും കൂടുതല്‍ വിവാഹമണ്ഡപങ്ങളുമുള്ള ഗുരുവായൂരില്‍, സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് ഗുരുവായൂര്‍ നഗരസഭയുടെ സ്ഥാപനങ്ങളില്‍ ഈ നിരക്ക് വര്‍ദ്ധനയെന്ന് പൊതുജനങ്ങളില്‍ നിന്ന് ശക്തമായ ആക്ഷേപമുയര്‍ന്നിട്ടുണ്ട്

Astrologer

വാടക വർധന വിഷയം ചർച്ച ചെയ്യുന്ന യോഗത്തിലും പ്രതിപക്ഷത്തെ ഒരുമ വീണ്ടും ബോധ്യപ്പെടുത്തി .പ്രതിപക്ഷ നേതാവ് ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ ഔദ്യോഗിക വിഭാഗം ഇറങ്ങി പോക്ക് നടത്തിയപ്പോൾ മുൻ പ്രതിപക്ഷ നേതാവ് ആന്റോ തോമസിന്റെ നേതൃത്വത്തിലുള്ള
ആറ് വിമത വിഭാഗം കൗൺസിലർമാർ ഇറങ്ങി പോക്കിൽ പങ്കെടുത്തില്ല .

നഗര സഭ പ്രദേശത്തെ ബി പി എൽ വിഭാഗത്തിന് വാടകയിൽ കുറവ് വരുത്തണമെന്ന സി പി ഐ യിലെ അഭിലാഷ് ചന്ദ്രന്റെ നിർദേശം ചെയർ മാൻ പരിഗണിച്ചില്ല .കെ പി വിനോദ് ടി ടി ശിവദാസ് വിവിധ് ,ടി എസ് ഷെനിൽ . ആർ വി മജീദ് ,സുരേഷ് വാരിയർ , ജോയ് ചെറിയാൻ ,എ ടി ഹംസ ,പി എസ് രാജൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു . തൈക്കാട്ടെ വെള്ള കെട്ടിന് ശ്വാശത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യം കൗൺസിലിൽ ഉന്നയിക്കാൻ തന്നെ അനുവദിക്കുന്നില്ല എന്ന് ആരോപിച്ചു റഷീദ് കുന്നിക്കൽ ഒറ്റക്ക് ഇറങ്ങി പോക്ക് നടത്തി .

ബസ് സ്റ്റാന്റിൽ നിന്നും കിഴക്കേ നടയിലേക്ക് പോകുന്ന വഴിയിലെ പീടിക മുറികൾ പൊളിച്ചു മൂന്നു നിലയിലുള്ള പ്രി ഫാബ്രിക്കേറ്റഡ് കെട്ടിടം പണിയുന്നതിന്റെ മാതൃക തൃശ്ശൂർ എൻജിനീയറിങ് കോളേജിലെ ഡോ ജ്യോത്സന റാഫേൽ കൗൺ സിലിൽ അവതരിപ്പിച്ചു .ഒരു നിലയിൽ 67 കടമുറികൾ വീതം രണ്ടു നിലയിലും കടമുറികൾ ആണ് വിഭാവനം ചെയ്തിട്ടുള്ളത് .ഏഴ് അടി വീതിയും ഏഴു അടി നീളവും ഉള്ള മുറകൾ ആണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത് .മൂന്നാമത്തെ നിലയിൽ കഫ്‌റ്റേരിയയ്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള വലിയ ഹാളുകളും ഉണ്ടാകും . ഇതിനോട് ചേർന്ന് തന്നെ മൂന്നു നിലയിൽ ഉള്ള പുതിയ ബസ് സ്റ്റാന്റ് കെട്ടിടവും ഉണ്ടാകും . ബസ് സ്റ്റാന്റിൽ ജില്ലക്കകത്ത് സർവീസ് നടത്തുന്ന 16 ബസുകൾ ഒരേ സമയം നിറുത്തിയിടാനും അന്തർ ജില്ലാ സർവീസ് നടത്തുന്ന 8 ബസുകൾക്കും സ്ഥലം നീക്കി വെക്കും . രണ്ടു നിലകളിൽ കടമുറികളും , മൂന്നാമത്തെ നിലയിൽ പർട്ടികൾ നടത്താൻ കഴിയുന്ന ഹാളുകളും ആണ് ഉണ്ടാകുക . പ്ളാൻ നിര്മിച്ചതിന്റ ഫീസ് എഞ്ചിനീയറിങ് കോളേജിൽ നഗര സഭ അടച്ചാൽ മാത്രമെ മാതൃക നഗര സഭക്ക് കൈമാറുകയുള്ളു

Vadasheri Footer