Post Header (woking) vadesheri

57 ലിറ്റർ വിദേശമദ്യവുമായി കുന്നംകുളത്ത് രണ്ടു പേർ പോലീസ് പിടിയിൽ

Above Post Pazhidam (working)

കുന്നംകുളം : 57 ലിറ്റർ വിദേശമദ്യവുമായി കുന്നംകുളത്ത് രണ്ടു പേരെ പോലീസ് പിടികൂടി .
തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ജി.എച്ച് യതീഷ് ചന്ദ്രയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണർ എൻ മുരളീധരന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ടു പേരെ പിടികൂടിയത്.

Ambiswami restaurant

കടവല്ലൂർ കൊരട്ടിക്കര തേരിൽവീട്ടിൽ സുമേഷ്, കോതച്ചിറ കലപ്പാലത്തിങ്കൽ വീട്ടിൽ ഷിനോദ് എന്നിവരെയാണ് പെരുമ്പിലാവ് കെ.ആർ ബാറിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ കാറിൽ മദ്യ വിൽപ്പന നടത്തുമ്പോൾ പിടികൂടിയത്. ഇവരിൽ നിന്ന് 57 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു.
ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് സ്‌പെഷൽ സ്‌ക്വാഡ് ആരംഭിച്ചത്.

കുന്നംകുളം സർക്കിൾ ഇൻസ്‌പെക്ടർ കെ വിജയകുമാർ, എസ്.ഐ യു.കെ ഷാജഹാൻ, എ.എസ്.ഐ മാരായ ഗോപിനാഥൻ, രാഗേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വർഗീസ് സുദേവ്, സിപിഒ മാരായ സന്ദീപ്, സുമേഷ്, ഷിബിൻ, മെൽവിൻ, വൈശാഖ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

Second Paragraph  Rugmini (working)