തൃശൂരിൽ രാജാജി മാത്യു തോമസ് അടക്കം മൂന്ന് പേർ ചൊവ്വാഴ്ച പത്രിക സമർപ്പിച്ചു

">

തൃശൂർ: തൃശൂർ ലോകസഭാ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സിപിഐയിലെ രാജാജി മാത്യു തോമസ് ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. മറ്റ് രണ്ടു പേർ കൂടി ഇന്നലെ പത്രിക നൽകി. രാവിലെ വരണാധികാരി ജില്ലാ കളക്ടർ ടി വി അനുപമ മുമ്പാകെയാണ് രാജാജി മാത്യു തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മൂന്ന്‌സെറ്റ് പത്രികയാണ് രാജാജി മാത്യു തോമസ് സമർപ്പിച്ചത്. മുൻമന്ത്രി കെ പി രാജേന്ദ്രൻ, സി എൻ ജയദേവൻ എം പി., എം എം വർഗീസ്, കെ കെ രാമചന്ദ്രൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സി പി ഐയുടെ ഡമ്മി സ്ഥാനാർത്ഥി രമേഷ് കുമാർ, സ്വതന്ത്ര സ്ഥാനാർത്ഥി പ്രവീൺ കെ പി എന്നിവരും പത്രിക നൽകി. സി പി ഐ സ്ഥാനാർത്ഥി രമേഷ് കുമാറിനൊപ്പം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ ശ്രീകുമാർ, ഷേഖ് മുഹമ്മദ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. പത്രികാ സമർപ്പണത്തിനുശേഷം സ്ഥാനാർത്ഥികൾ കളക്ടറേറ്റ് വളപ്പിൽ വൃക്ഷത്തൈ നട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors