Post Header (woking) vadesheri

ഗുരുവായൂർ ആനക്കോട്ടയിൽ ഇടഞ്ഞ കൊമ്പൻ പാപ്പാനെ കൊമ്പ് കൊണ്ട് തട്ടിയെറിഞ്ഞു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ആനക്കോട്ടയിലെ ആന ഇടഞ്ഞു പാപ്പാനെ കൊമ്പ് കൊണ്ട് തട്ടി തെറിപ്പിച്ചു , അനന്ത നാരായണൻ എന്ന കൊമ്പനാണ് ഇടഞ്ഞു രണ്ടാം പാപ്പാൻ ഹരിദാസി 44 നെ തട്ടി തെറിപ്പിച്ചത് വൈകീട്ട് മൂന്നു മണിയയോടെയാണ് സംഭവം . സുഖ ചികിത്സയുടെ ഭാഗമായ ഔഷധ കൂട്ട് നൽകുന്നതിന് വേണ്ടി കെട്ടു തറയിൽ നിന്നും കൊണ്ട് വരുമ്പോഴാണ് ആന അനുസരണക്കേട് കാണിച്ചത്.

Ambiswami restaurant

കൂടെ ഉണ്ടായിരുന്ന രണ്ടാംപാപ്പാ നെ തട്ടി യെറിഞ്ഞു നേരെ ഔഷധ കൂട്ട് നൽകുന്ന ഗ്രൗണ്ടിലേക്ക് നടന്ന് എത്തി. അവിടെ ഉണ്ടായിരുന്ന മറ്റു പാപ്പാന്മാർ ആനക്ക് പഴം എറിഞ്ഞു കൊടുത്തു ദേഷ്യം ശമിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ഒന്നാംപാപ്പാൻ പ്രേമരാജൻ എത്തി ആനയെ തളച്ചു. പരിക്കേറ്റ ഹരിദാസിനെ ആദ്യം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ,

Second Paragraph  Rugmini (working)

വാരിയെല്ലുകൾക്ക് പൊട്ടൽ ഉണ്ടന്ന് കണ്ടത്തിയതിനെ തുടർന്ന് വിദ്ഗദ ചികിത്സക്കായി ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. ഹരിദാസിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു .ആനക്കോട്ടയിലെ ശാന്ത സ്വഭാവക്കാരിൽ പെട്ടതാണ് അനന്ത നാരായണൻ എന്ന കൊമ്പൻ

Third paragraph