തൃശൂർ : തലയിലെ രക്തസ്രാവത്തിന് ഐസിഐസിഐ ലൊമ്പാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് തുക നൽകണമെന്ന് ഉപഭോക്തൃ കോടതി ഇൻഷുറൻസ് തുക നിഷേധിച്ചതിനെത്തുടർന്ന് തൃശൂർ പാട്ടുരാക്കലിലെ ഐസിഐസിഐ ലൊമ്പാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ മാനേജർക്കെതിരെ വിയ്യൂർ പാടൂക്കാട് അരിമ്പൂര് വിട്ടിൽ എ.ജെ. ചാക്കുണ്ണി ഫയൽ ചെയ്ത ഹരജിയിലാണ് വിധി ഉണ്ടായത് തലയിലെ രക്തസ്രാവത്തെത്തുടർന്ന് തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സ തേടിയ ചാക്കുണ്ണിക്ക് 1,34,792 രൂപ ചിലവ് വന്നിരുന്നു .
എന്നാൽ കമ്പനി ക്ളെയിം നിഷേധിച്ച തിനെ തുടർന്ന് ആശുപത്രി ചിലവും പലിശയും നഷ്ടവും ആവശ്യപെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു . പ്രമേഹവും രക്തസമ്മർദ്ദവും മറച്ചുവെച്ച് പോളിസി ചേർന്നുവെന്ന് പറഞ്ഞാണ് ക്ളെയിം നിഷേധിച്ചതു് .പ്രമേഹം രക്തസമ്മർദ്ദം എന്നിവ നി യന്ത്രിക്കാവുന്നതും പൊതുവിലുള്ളതുമായ അസുഖങ്ങളാണെന്നും ഇത് മറച്ചുവെച്ചു എന്നാരോപിച്ച് ക്ളെയിം നിഷേധിച്ചത് ശരിയായ നടപടിയല്ലെന്നും കോടതി വിലയിരുത്തി
ക്ളെയിം നിഷേധിച്ചത് സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെ ത്തിയ പ്രസിഡണ്ട് സി ടി സാബു മെമ്പർമാരായ ഡോ: കെ രാധാകൃഷ്ണൻ നായർ എസ് ശ്രീജ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ക്ളെയിം തുക പോളിസി വ്യവസ്ഥകൾ പ്രകാരം നല്കണമെന്നും ചിലവിലേക്ക് 3000 രൂപ നല്കണമെന്നും വിധിച്ചു . ഹർജിക്കാരന് വേണ്ടി അഡ്വ ഏ ഡി ബെന്നി ഹാജരായി