Madhavam header
Above Pot

ബംഗളൂരിലെ അപാർട്ട്​മെൻറിൽ അഗ്നിബാധ, വയോധികയടക്കം രണ്ടു പേർ മരിച്ചു

ബംഗളൂരു: ബംഗളൂരി ലെ അപാർട്ട്​മെൻറിൽ പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ വയോധികയടക്കം രണ്ടു പേർ മരിച്ചു. ബംഗളൂരു ബന്നാർഘട്ട റോഡിൽ ഐ.ഐ.എമ്മിന്​ സമീപംദേവരചിക്കനഹള്ളിയിൽ ആശ്രിത്​ ആസ്​പയർ അപാർട്ട്​മെൻറിലെ താമസക്കാരായ ലക്ഷ്​മി ദേവി (82), മകൾ ഭാഗ്യരേഖ (59) എന്നിവരാണ്​ മരിച്ചത്​. അഞ്ചുപേരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്​ച വൈകീട്ട്​ 4.30ഒാടെയാണ്​ അപകടം.

Astrologer

തീ പിടിച്ച ഫ്ലാറ്റി​െൻറ ബാൽക്കണിയിൽ വീട്ടുകാരി നിസ്സഹായയായി മരണ​ത്തെ മുഖാമുഖം കണ്ട്​ നിലവിളിക്കുന്നതടക്കമുള്ള വിഡിയോ ദൃശ്യം പുറത്തുവന്നു. ബാൽക്കണിയിൽ ഗ്രില്ലിട്ടിരുന്നതിനാൽ അഗ്​നിരക്ഷാസേനക്കും ഇവരെ രക്ഷിക്കാനായില്ല. മരിച്ച ലക്ഷ്​മി ദേവിയും ഭാഗ്യരേഖയും കുടുംബവും തിങ്കളാഴ്​ചയാണ്​ അമേരിക്കയിൽനിന്ന്​ തിരിച്ചെത്തിയത്​. അപകടം സംഭവിച്ച അപാർട്ട്​മെൻറിൽ 75 വീടുകളാണുള്ളത്​. ഇതിൽ നാലു വീടുകൾ പൂർണമായും കത്തിനശിച്ചു. അതിവേഗം തീ മൂന്നു നിലകളിൽ ആളിപ്പടരുകയായിരുന്നു. സംഭവസ്​ഥലത്ത്​ കുതിച്ചെ ത്തിയ അഗ്​നിരക്ഷാ സേന മൂന്ന്​ ജല ടാങ്ക്​ ഉപയോഗിച്ച്​ രണ്ടു മണിക്കൂർ പരിശ്രമിച്ചാണ്​ തീയണച്ചത്​

Vadasheri Footer