Post Header (woking) vadesheri

ഭാര്യയെ വെടി വെച്ച് കൊന്നതിന് ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Above Post Pazhidam (working)

കാസർഗോഡ് : ഭാര്യയെ വെടി വെച്ച് കൊന്നതിന് ശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട കാനത്തൂർ വടക്കേകരയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വടക്കേ കരയിലെ വിജയന്റെ ഭാര്യ ബേബി (35) യാണ് മരിച്ചത്.വീട്ടിൽ വെച്ചാണ് സംഭവം. അതേസമയം വിജയനെ വീടിൽ നിന്നും 200 മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നേരത്തെ ഇവർ ബേബിയുടെ വീടായ കുണ്ടംകുഴിയിലാണ് താമസിച്ചിരുന്നത്. പിന്നീട് വിജയൻ സ്വന്തം നാടായ കാനത്തൂർ വടക്കേ കരയിൽ വീടും സ്ഥലവും വാങ്ങി താമസമാരംഭിക്കുകയായിരുന്നു.

Ambiswami restaurant

കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. മദ്യ ലഹരിയിൽ വെടിവെച്ചതായാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവർക്ക് ഒരു ചെറിയ കുട്ടിയുണ്ട്. വിവരമറിഞ്ഞ ആദൂർ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.