Madhavam header
Above Pot

ശബരിമലയിൽ പോകാത്ത സ്ത്രീകളെ ശിക്ഷിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല : പുരോഗമന ഹിന്ദു വേദി

ഗുരുവായൂർ : ശബരിമലയിൽ സ്ത്രീകൾ കയറണോ, കയറ്റണോ എന്നാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്ന തർക്കം . ശബരിമലയിൽ പോകുന്നവരെ തടയാൻ പാടിലെന്നെ സുപ്രീം കോടതി പറഞ്ഞിട്ടുള്ളു . നാട്ടിലുള്ള ചെറുപ്പക്കാരായ സ്ത്രീകളെ മുഴുവൻ ശബരിമലയിൽ കയറ്റണമെന്ന് പറഞ്ഞിട്ടില്ല . .

സ്ത്രീകൾക്ക് ശബരിമലയിൽ പോകാൻ താൽപര്യമില്ലെങ്കിൽ പോകേണ്ട .ആരെയും നിർബന്ധിച്ചു ശബരിമലയിൽ കയറ്റണമെന്നോ ശബരി മലയിൽ പോകാത്ത സ്ത്രീകളെ ശിക്ഷിക്കുമെന്നും വിധിയിൽ എവിടെയും കാണുന്നില്ല. ആചാരം സംരക്ഷിക്കാൻ പുറപെട്ടവർ പറയുന്നത് ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമാണ് എന്നാണ് . ഓരോ ക്ഷേത്രത്തിലും ഓരോ തന്ത്രിയല്ലെ , അതിനാൽ ഒരേ ആചാരം തന്നെ എല്ലാ ക്ഷേത്രങ്ങളിലും വരാൻ ഒട്ടും സാധ്യതയില്ല . ശബരിമല തന്ത്രി താഴമൺ പോറ്റിയാണ് . കൊച്ചി മലബാർ മേഖലയിലെ ആചാരം തിരുവിതാംകൂറിൽ പാലിക്കണമെന്നില്ല കൊച്ചി മലബാർ മേഖലയിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല , ഹിന്ദുക്കൾ തന്നെ അടുത്തുവരാൻ പാടില്ല . എന്നാൽ ഗുജറാത്തി ബനിയ (മഹാത്മാ ഗാന്ധി) യുടെ ഫോട്ടോയുള്ള നോട്ടുകൾക്ക് യാതൊരു അയിത്തവും അശുദ്ധിയുമില്ല . ക്ഷേത്രത്തിൽ പുണ്ണ്യാഹം നടത്തുന്നത് തന്നെ ഈ നോട്ട് വാങ്ങിയാണ് .

Astrologer

ശബരിമലയിൽ ആർക്കും പ്രവേശനം നടത്താം . കെട്ടുമായിട്ടു പോകാം ,അല്ലാതെയും പോകാം .അയ്യപ്പ നതിൽ പരാതിയുമില്ല . ഗുരുവായൂരിൽ പുണ്ണ്യാഹം നടത്തുന്ന കാര്യത്തിന് ശബരിമലയിൽ പുണ്ണ്യാഹമില്ല . ഗുരുവായൂരിൽ വിഷ്ണുവാണ് പ്രതിഷ്ഠ ,പേര് കൃഷ്ണൻ എന്നും . ശബരിമലയിൽ ശാസ്താവാണ് പ്രതിഷ്ഠ ,അയ്യപ്പനെന്ന് പേരും . വിഷ്ണു വൈകുണ്ഠത്തിൽ ( വൈകുണ്ഠം എവിടെയാണെന്ന് ആർക്കും അറിയില്ല ) പാമ്പിൻ പുറത്താണ് കിടപ്പ് . കൃഷ്ണനാകട്ടെ നാഗ വംശ ഗോത്രത്തിൽ ജനിച്ചയാളാണ് . യാദവ ഗോത്രം നാഗ ഗോത്രമാണ് .

ധർമ്മ ശാസ്താവിന് പൂർണ പുഷ്ക്കല എന്ന ഭാര്യമാർ ഉണ്ട് ,മറ്റൊരു ശാസ്താവിന് പ്രഭ എന്ന ഭാര്യയും സത്യകൻ എന്ന മകനുമുണ്ട് ,ഉത്തര ഭാരതത്തിലേക്ക് തീരെ പോകാത്തയാളുമാണ് . അയ്യപ്പനാകട്ടെ നൈഷ്ഠിക ബ്രഹ്മ ചാരിയും ,അയ്യപ്പൻ ശാസ്താവിനെ ഭജിച്ച് ശാസ്താവിൽ വിലയം പ്രാപിച്ചു എന്ന് പറയുന്നു . ഇത് ശരിയാണെങ്കിൽ ലയനത്തിന് മുൻപാണ് ബ്രഹ്മ ചര്യം . അതോ പൂജയിലെപോലെ ആവാഹിച്ച് ദന്ത ശോധനയും ,കുളിയും ,വസ്ത്രവുമൊക്കെ ധരിച്ചതിന് ശേഷം ഭക്ഷണം ( നിവേദ്യം ) കൊടുത്ത് പഴയപോലെ അയ്യപ്പനെ ശാസ്‌താവിലേക്ക് ലയാംഗം ചെയ്യുകയാണോ ? അപ്പോൾ ശാസ്താവ് അയ്യപ്പനായി പൂജ കഴിഞ്ഞാൽ പിന്നീട് ശാസ്താവ് തന്നെയായി മാറുന്നുണ്ടാകും .
നൈഷ്ഠിക ബ്രഹ്മ ചാരി എന്നാൽ ബ്രഹ്മചര്യത്തിൽ നിഷ്ഠയുള്ളവനെന്നെ അർത്ഥമുള്ളൂ . ബ്രഹ്മചര്യം എന്നതിന് തത്വാർത്ഥത്തിൽ യാതൊന്നിലും താല്പര്യ മില്ലാത്തവൻ എന്നാണ് .സ്ത്രീകളിൽ മാത്രം ഭ്രമമില്ലാത്തവൻ എന്നല്ല . നാലാശ്രമങ്ങളിൽ ബ്രഹ്മ ചര്യം കഴിഞ്ഞാൽ പിന്നെ ഗാർഹസ്ഥ്യമാണ് . ശാസ്താവിൽ ലയിച്ചതു കൊണ്ട് വിവാഹ കാര്യം ചിന്തിക്കാൻ സമയം കിട്ടികാണില്ല . ഗാർഹസ്ഥ്യത്തിൽ താൽപര്യ മില്ലാതെയാകാനിടയില്ല .അല്ലെങ്കിൽ മാളിക പുറത്തമ്മയെന്ന പേരിൽ ഒരു സ്ത്രീയെ അടുത്ത് ചില നിബന്ധന പ്രകാരം ഇരുത്താനിടയില്ല . അദ്ദേഹത്തിൻറെ ബ്രഹ്മചര്യം ഇത്രവലിയൊരു ചർച്ച വിഷയമാകുമെന്ന് അയ്യപ്പനും കരുതി കാണില്ല . അയ്യപ്പനെ കാണാൻ വരുന്ന സ്ത്രീകളെ പാടില്ലെന്ന് പറഞ്ഞു മുടക്കുന്നതിൽ അയ്യപ്പനും കോപം വരാൻ സാധ്യതയുണ്ട് .ആചാരങ്ങളെന്നും മാറാറുണ്ട് ,മാറിയിട്ടുണ്ട് .ദേശകാ ലങ്ങൾ അനുസരിച്ച് പഴയ ആചാരങ്ങൾ എത്രയോ മാറിയിരിക്കുന്നു . കുളിച്ചു ഈറനോടെ ക്ഷേത്രപ്രവേശനം നടത്തണമെന്ന ഏറ്റവും പ്രധാന കേരളീയാചാരം ഇന്ന് വല്ലാതെ ലോപിച്ചു പോയില്ലേ . അവർണരെ ക്ഷേത്രത്തിൽ കയറ്റിയപ്പോൾ പഴയ ആചാരം പോയില്ലേ ,അവർണർ തരുന്ന നോട്ട് വെള്ളത്തിൽ മുക്കിയെടുക്കാഞ്ഞാൽ പിന്നെയും ആചാരം പോകില്ലേ . എല്ലാം താല്പര്യ സംരക്ഷണം തന്നെ , ദീപസ്‌തംഭം മഹാശ്‌ചര്യം നമുക്കും കിട്ടണം പണം അത്ര തന്നെ

Vadasheri Footer