സാലറി ചലഞ്ച് , അനുകൂല വിധിക്കായി സർക്കാർ സുപ്രീം കോടതിയിലേക്ക് .

തിരുവനന്തപുരം:സാലറി ചലഞ്ച് സ്വീകരിക്കാത്തവർ വിസമ്മത പത്രം തരണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ അനുകൂല വിധി തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നു. സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകുന്നതിന് മുന്നോടിയായി അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ.

Vadasheri

സാലറി ചലഞ്ചിലേക്ക് ശമ്പളം നൽകാൻ തയ്യാറല്ലാത്ത ജീവനക്കാർ വിസമ്മത പത്രം നൽകണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ജീവനക്കാർ സാലറി ചലഞ്ചിൽ നിന്നും പിന്മാറാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്.

Astrologer