728-90

ഭവനനിര്‍മ്മാണ ബോര്‍ഡ് കുടിശ്ശിക, അദാലത്ത് സംഘടിപ്പിച്ചു

Star

തൃശൂർ : ഭവനനിര്‍മ്മാണ ബോര്‍ഡിന്‍റെ വായ്പ കുടിശ്ശിക തീര്‍പ്പാക്കാന്‍ അദാലത്തിനെ റെ ഫലപ്രദമായി വിനിയോഗിക്കാന്‍ ഗുണഭോക്താക്കള്‍ തയ്യാറാകണമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ്മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അദാലത്തില്‍ നിശ്ചയിക്കപ്പെടുന്ന തിരിച്ചടവ് തുക 3 തുല്യ ഗഡുക്കളായി അടയ്ക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയത് വായ്പ കുടിശ്ശികയുളളവരെ കൂടെ പരിഗണി
ച്ചാണെന്നും ഇത് പാലിക്കാതിരുന്നാല്‍ റവന്യൂ റിവക്കറി അനിവാര്യമാവുമെന്നും മന്ത്രി
വ്യക്തമാക്കി.

തൃശൂര്‍ ജില്ലാ ആസൂത്രണ ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കേരള ഭവന
നിര്‍മ്മാണ ബോര്‍ഡിന്‍റെ വായ്പ കുടിശ്ശിക തീര്‍പ്പാക്കല്‍ അദാലത്ത് ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകായിരുന്നു അദ്ദേഹം. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഇരുപത് വര്‍ഷം മുന്‍പ് ഹഡ്കോയില്‍ നിന്ന് വായ്പയെടുത്ത ഭവന നിര്‍മ്മാണ ബോര്‍ഡ്ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്ത ഭവന വായ്പകളാണ് തിരിച്ചടവില്ലാതെ പലിശയുംകൂട്ടുപലിശയും ചേര്‍ന്ന് ഭീമമായ തുകയായി മാറിയത്. ഇതോടെ ഹഡ്കോയ്ക്ക് വായ്പതിരിച്ചടക്കാനാവാതെ ഭവന നിര്‍മ്മാണ ബോര്‍ഡും പ്രതിസന്ധിയിലായി.

ഇത് ഹരിഹരിക്കുന്നതിന് രണ്ട് വര്‍ഷം മുന്‍പാരംഭിച്ച നടപടിക്രങ്ങളുടെ ഭാഗമായാണ് അദാലത്ത് നടത്താന്‍തീരുമാനിച്ചത്. തൃശൂര്‍ ജില്ലയില്‍ മാത്രം 57 പേര്‍ക്കാണ് വായ്പ കുടിശ്ശികയുണ്ടായിരുന്നത്. ഇതില്‍ 44 പേര്‍ അദാലത്തില്‍ പങ്കെടുത്തു. ഇവരില്‍ 37 പേരും ഭവനനിര്‍മ്മാണ ബോര്‍ഡ്മുന്നോട്ട് വച്ച ഇളവുകള്‍ അംഗീകരിച്ച് കടബാധ്യത തിരിച്ചടക്കാന്‍ സന്നദ്ധത അറിയിച്ചു.സി എന്‍ ജയദേവന്‍ എംപി മുഖ്യാതിഥിയായി. മേയര്‍ അജിത വിജയന്‍, ജില്ലാ പഞ്ചായത്ത്പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ ടി വി അനുപമ, അസിസ്റ്റന്‍റ് കളക്ടര്‍ പ്രേംകൃഷ്ണന്‍, ഭവനനിര്‍മ്മാണ ബോര്‍ഡംഗങ്ങളായ എന്‍ വി രമേഷ്കുമാര്‍, സജീവന്‍, കൗണ്‍സിലര്‍ എ പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കമ്മീഷണര്‍ ബി അബ്ദുള്‍ നാസര്‍ റിപ്പോര്‍ട്ട്അവതരിപ്പിച്ചു. ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് സ്വാഗതവും ഡെപ്യൂട്ടി ചീഫ്എഞ്ചിനീയര്‍ പി എന്‍ റാണി നന്ദിയും പറഞ്ഞു.