Header 1 = sarovaram
Above Pot

ചക്കം കണ്ടം മാലിന്യം , പൗരാവകാശ വേദി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി

ചാവക്കാട് : ഗുരുവായൂർ നഗരസഭയിലെ ചക്കംകണ്ടം, അങ്ങാടിത്താഴം, ചാവക്കാട് നഗരസഭയിലെ തെക്കൻ പാലയൂർ പ്രദേശത്തെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചു വരുന്ന മാലിന്യ പ്രശ്നത്തിന് ഇതുവരേയും പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായിട്ടില്ലെന്ന് ചൂണ്ടി കാട്ടിയും, വിഷയത്തിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ വേണ്ട ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടു് പൗരാവകാശ വേദി നേതാക്കൾ രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി.

ഗുരുവായൂരിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യം മൂലം പ്രദേശത്തെ ജനങ്ങളുടെ ജീവിക്കാനുള്ള സാഹചര്യം തന്നെ നിഷേധിക്കപ്പെട്ടിരിക്കുന്നു. മണ്ണ്, വെള്ളം, വായു മലിനീകരണം മൂലം പ്രദേശം മാറാരോഗത്തിന്റെ പിടിയിലാണ്. നാളിതുവരെയായും ഒരു നടപടിയും സ്വീകരിക്കാൻ നഗരസഭകളോ, സർക്കാരോ തയ്യാറായിട്ടില്ലെന്നും പരാതിയിൽ പരാതിയിൽ ബോധിപ്പിക്കുന്നു. വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്ന് പിഞ്ചു കുട്ടികളടക്കം നിരവധി പേരാണ് ഇക്കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയത്.

Astrologer

നിയമവിരുദ്ധമായി മാലിന്യം ഒഴുക്കിവിടുന്ന ലോഡ്ജുകൾകൾക്കും, ഹോട്ടലുകൾക്കും, മറ്റു കെട്ടിടങ്ങൾക്കുമെതിരെ നിയമപരമായി നടപടിയെടുക്കാൻ ബാധ്യതപ്പെട്ട അധികാരികളുടെ ഈ വിഷയത്തിലുള്ള നിശബ്ദതയും, മൗനവും പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷ നേതാവെന്ന നിലയിൽ മുഖ്യമന്ത്രിയുടെയും, സർക്കാരിന്റെയും ശ്രദ്ധയിലേക്ക് വിഷയത്തെ കൊണ്ടുവരാൻ വേണ്ട ഇടപെടൽ നടത്തണമെന്നും പൗരാവകാശ വേദി പ്രസി.നൗഷാദ് തെക്കുംപുറം, ഭാരവാഹികളായ വി.പി.സുഭാഷ്, കെ.പി.അഷ്റഫ് എന്നിവർ ചേർന്ന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

Vadasheri Footer