Madhavam header
Above Pot

സിഎംപി 10-ാം പാര്‍ട്ടി കോണ്‍ഗ്രസിന് വിളംബരമായി പതാകജാഥ

കൊച്ചി: ജനുവരി 27 മുതല്‍ 29 വരെ കൊച്ചിയില്‍ നടക്കാനിരിക്കുന്ന സിഎംപി 10-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പതാകജാഥ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. 10-ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ബി.എസ്. സ്വാതികുമാര്‍ പതാകയുയര്‍ത്തി. ബ്രോഡ്‌വേയിലെ സിഎസ്‌ഐ പള്ളിക്ക് സമീപത്ത് നിന്നും ആരംഭിച്ച ജാഥ മറൈന്‍ ഡ്രൈവില്‍ സമാപിച്ചു. ജര്‍മന്‍ വിപ്ലവനായിക റോസ ലക്‌സംബര്‍ഗിന്റെ രക്തസാക്ഷിത്വത്തിന്റെ 100-ാം വാര്‍ഷികദിനം പാതകജാഥയ്ക്ക് തെരഞ്ഞെടുത്തത് ആ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണെന്ന് സി.പി. ജോണ്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കളായ പി. രാജേഷ്, സുനില്‍ പി. കുര്യന്‍, കെ.കെ. ചന്ദ്രന്‍, സി.പി. കാര്‍ത്തികേയന്‍, കെഎസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ.ടി. ഇതിഹാസ്, സംസ്ഥാന സെക്രട്ടറി കെ.എ. കുര്യന്‍, ജില്ലാ പ്രസിഡന്റ് തോമസ് കൊറശ്ശേറി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Vadasheri Footer