Madhavam header
Above Pot

എലൈറ്റ് ടൂറിസ്ററ് ഹോമിന് മുകളിൽ നിന്നും ജീവനക്കാരൻ വീണു മരിച്ചു

ഗുരുവായൂർ: കിഴക്കെ നടയിൽ എലൈറ്റ് ടൂറിസ്റ്റ് ഹോമിന്റെ മുകളിൽ നിന്ന് സെക്യൂരിറ്റി ജീവനക്കാരൻ വീണ് മരിച്ചു . ഇരിങ്ങാലക്കുട കല്ലേറ്റുങ്കര നമ്പുള്ളിപുറമ്പത്ത് മുരളിയാണ് (53) മരിച്ചത്. രാവിലെ ഏഴോടെയാണ് ഇയാൾ വീണുകിടക്കുന്നത് കണ്ടത്. മറ്റു ജീവനക്കാരെത്തി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വിമുക്ത ഭടനായ ഇയാൾ ആറുവര്‍ഷമായി ഈ ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: സീത. മക്കള്‍: മജ്ഞു, അമല്‍കൃഷ്ണ, അര്‍ജ്ജുന്‍.

Vadasheri Footer