Above Pot

ഹോമിയോപ്പതി മേഖലയില്‍ ഒരു ലക്ഷം വ്യാജ ഡോക്ടർമാർ

ഗുരുവായൂര്‍: ഹോമിയോപ്പതി മേഖലയില്‍ ഒരു ലക്ഷം വ്യാജ ഡോക്ടർമാർ ചികിത്സ നടത്തുന്നുണ്ടെന്ന് ഹോമിയോപ്പതി ഡോക്റ്റർമാരുടെ സംഘടന വാർത്ത സമ്മേളനത്തിൽ ആരോപിച്ചു . അംഗീകൃത ബിരുദം ഉള്ള ഡോക്റ്റർമാർ വെറും പതിനാലായിരം മാത്രമാണ് .സർക്കാർ സംവിധാനത്തിലെ പാളിച്ചയാണ് വ്യാജന്മാർ ചികിത്സ നടത്തുന്നതിന് കാരണം .

First Paragraph  728-90

ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപതി ( ഐ.എച്ച്.കെ.) യുടെ 97-ാമത് സംസ്ഥാന ശാസ്ത്ര സെമിനാര്‍ 22-ന് ഞായറാഴ്ച്ച ഗുരുവായൂരില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടനയുടെ ഗുരുവായൂര്‍ യൂണിറ്റും, തൃശ്ശൂര്‍ ജില്ല കമ്മറ്റിയും സംയുക്തമായി സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഗുരുവായൂര്‍ സോപാനം ഹെറിറ്റേജില്‍വെച്ച് സംഘടിപ്പിച്ച സെമിനാറില്‍ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും .

Second Paragraph (saravana bhavan

കുട്ടികളിലെ ശാരീരിക-മാനസിക വൈകല്ല്യങ്ങള്‍, പരിശോധനാ രീതികള്‍, പ്രതിരോധം, ചികിത്സാരീതികള്‍, നിയമപരിരക്ഷകള്‍, എന്നീ വിഷയങ്ങളില്‍ പ്രഗദ്ഭ ഡോക്ടര്‍മാരായ ഡോ: ജി. ഹരികുമാര്‍ (കമ്മീഷണര്‍ ഫോര്‍ പി.ഡബ്ലിയു.ഡി കം ഗവ: സെക്രട്ടറി), ഡോ: ജയപ്രകാശ് (അഡീഷണല്‍ പ്രൊഫസര്‍, ചൈഡ് സൈക്ക്യാട്രി, എസ്.എ.ടി. ആശുപത്രി, തിരുവനന്തപുരം), ഡോ: സ്മിത രാംദാസ് ( പ്രൊഫസര്‍, സൈക്കാട്രി വിഭാഗം, ഗവ: മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍), ഡോ: എസ്.ജി. ബിജു ( മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോമിയോ ഹോസ്പിറ്റല്‍, ചങ്ങനാശ്ശേരി) എന്നിവര്‍ ക്ലാസ്സെടുക്കും .

buy and sell new

വാര്‍ത്താസമ്മേളനത്തില്‍ സംഘടന ജില്ലാ പ്രസിഡന്റ് ഡോ : സി ബി വത്സലൻ സെക്രട്ടറി ഡോ : വി.എസ്. ഷാനവാസ്, ഭാരവാഹികളായ ഡോ: റജു കരീം, ഡോ: കെ.സി. സന്തോഷ്‌കുമാര്‍, ഡോ: പി. ജിത്തു, ഡോ: ഹൃദ്യാഹര്‍ഷന്‍ എന്നിവര്‍ സംബന്ധിച്ചു .

കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുമ്പാകെ

<

O.S. 70/2018

തങ്കമണി ………………………… …………………….അന്യായം .

1 കുന്നംകുളം താലൂക്ക് അഞ്ഞൂര് വില്ലേജ് ദേശത്ത് മരത്താക്കര മരിച്ച വാസുണ്ണി മകൻ പ്രദീപ് പി ഒ അഞ്ഞൂർ 680523 ,

2 . കുന്നംകുളം താലൂക്ക് അഞ്ഞൂര് വില്ലേജ് ദേശത്ത് മരത്താക്കര മരിച്ച വാസുണ്ണി മകൻ പ്രദീഷ് പി ഒ അഞ്ഞൂർ 680523

3 , തുശൂർ താലൂക്ക് കൈപ്പറമ്പ് വില്ലേജ് ദേശത്ത് പോന്നൂർ വീട്ടിൽ മുരുകേശൻ ഭാര്യ സുലോചന പി ഒ കൈപ്പറമ്പ് – 680546…………………………….5,7,8പ്രതികൾ

മേൽ നമ്പ്രിൽ 5,7,8 പ്രതികൾക്കുള്ള സമൻസ് വാസ സ്ഥലത്തും , കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പർ കേസ് 01 /10 / 20 19 തിയ്യതിക്ക് വിചാരണക്ക് വെച്ചിട്ടുള്ളതാകുന്നു .ടി കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം ബഹു : കോടതിയിൽ ഹാജരായി ആക്ഷേപം ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം കേസ് നിങ്ങളെ കൂടാതെ തീർപ്പ് കൽപ്പിക്കുന്നതാണെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു .

എന്ന് 19/ 09/ 2019 , സി എസ് സുബ്രമണ്യൻ (ഒപ്പ്) അന്യായ ഭാഗം അഡ്വക്കെറ്റ്