പെരുമാറ്റച്ചട്ട ലംഘനം ; മേഴ്സിക്കുട്ടിയമ്മയെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ താക്കീത് ചെയ്തു .

Above article- 1

തിരുവനന്തപുരം: ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. പാലായില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് നല്‍കിയ പരാതിയിലാണ് നടപടി.പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പാലായില്‍ പുതിയ മത്സ്യ മാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തെന്നാണ് യുഡിഎഫിന്‍റെ പരാതി.

buy and sell new

Astrologer

കഴിഞ്ഞ ദിവസം മേഴ്സിക്കുട്ടിയമ്മ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനുവേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. രാമപുരത്ത് മഠങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഒരു മാധ്യമത്തോട് പ്രതികരിക്കവെയായിരുന്നു പുതിയ മത്സ്യമാര്‍ക്കറ്റ് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞത്. ഫിഷറീസ് മന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്‍റെ പരാതി.

കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുമ്പാകെ

<

O.S. 70/2018

തങ്കമണി ………………………… …………………….അന്യായം .

1 കുന്നംകുളം താലൂക്ക് അഞ്ഞൂര് വില്ലേജ് ദേശത്ത് മരത്താക്കര മരിച്ച വാസുണ്ണി മകൻ പ്രദീപ് പി ഒ അഞ്ഞൂർ 680523 ,

2 . കുന്നംകുളം താലൂക്ക് അഞ്ഞൂര് വില്ലേജ് ദേശത്ത് മരത്താക്കര മരിച്ച വാസുണ്ണി മകൻ പ്രദീഷ് പി ഒ അഞ്ഞൂർ 680523

3 , തുശൂർ താലൂക്ക് കൈപ്പറമ്പ് വില്ലേജ് ദേശത്ത് പോന്നൂർ വീട്ടിൽ മുരുകേശൻ ഭാര്യ സുലോചന പി ഒ കൈപ്പറമ്പ് – 680546…………………………….5,7,8പ്രതികൾ

മേൽ നമ്പ്രിൽ 5,7,8 പ്രതികൾക്കുള്ള സമൻസ് വാസ സ്ഥലത്തും , കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പർ കേസ് 01 /10 / 20 19 തിയ്യതിക്ക് വിചാരണക്ക് വെച്ചിട്ടുള്ളതാകുന്നു .ടി കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം ബഹു : കോടതിയിൽ ഹാജരായി ആക്ഷേപം ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം കേസ് നിങ്ങളെ കൂടാതെ തീർപ്പ് കൽപ്പിക്കുന്നതാണെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു .

എന്ന് 19/ 09/ 2019 , സി എസ് സുബ്രമണ്യൻ (ഒപ്പ്) അന്യായ ഭാഗം അഡ്വക്കെറ്റ്

Vadasheri Footer