Madhavam header
Above Pot

ആചാരങ്ങൾ കാലദേശങ്ങൾക്ക് അതീതമല്ല ,മാറേണ്ടത് മാറ്റണം : പുരോഗമന ഹിന്ദു വേദി

ഗുരുവായൂർ : ആചാരങ്ങൾ കാലദേശങ്ങൾക്ക് അതീതമാല്ല .അത് മാറികൊണ്ടിരിക്കുന്നുണ്ട് ഓരോ ജാതികൾക്കും ഓരോ ആചാരങ്ങളുണ്ട് .ഇത്രയധികം ജാതികൾ ഉണ്ടാക്കിയവർ തന്നെയാണ് ഇത്രയധികം ആചാരങ്ങൾ ഉണ്ടാക്കിയത് .ഒരു ജാതിയുടെ ആചാരം മറ്റുള്ള ജാതികൾ അനുഷ്ഠിക്കണമെന്നില്ല .മരണ വീട്ടിൽ പത്ത് പുല ആചരിക്കുന്നതും ,പതിനഞ്ചു പുല ആചരിക്കുന്നതും ഒരേ മതത്തിൽ പെട്ടവർ തന്നെ എന്ന് പറയുന്നവരാണ് . ആർത്തവം ഏഴു ദിവസം ആചരിക്കുന്നവരും നാലു ദിവസം ആചരിക്കുന്നവരും ഹിന്ദുക്കൾ തന്നെയാണ് .ഈ ആചാരങ്ങളിൽ ഏതാണ് ശരി ഏതാണ് തെറ്റ് .

പരാശരന്റെയോ യാജ്ഞ വൽക്യന്റെയോ മനുവിന്റെയോ സ്മൃതികളിൽ പറയുന്നത് പലതും ഇന്ന് ഹിന്ദുക്കൾ ആചരിക്കുന്നില്ല . അതാതാളുകളുടെ താൽപര്യത്തിന് അനുസരിച്ചാണിതാചരിക്കുന്നത്. മനുഷ്യനെ പരസ്പരം അംഗീകരിക്കാൻ പോലും ഈ അനാചാരങ്ങളാൽ തയ്യാറായിരുന്നില്ല. ശബരിമലയിൽ പത്തിനും അന്പതിനും ഇടയിലുള്ള സ്ത്രീകൾ കയറിയാൽ അയ്യപ്പൻറെ ബ്രഹ്മചര്യം പോകുമെന്ന് ചിലർ പറയുന്നു . ഭരണ ഘടന അനുശാസിക്കുന്ന തുല്യ നീതി ഉറപ്പു വരുത്തണമെന്ന് ഇന്ത്യയുടെ പരമോന്നത കോടതിയും പറയുന്നു . ഭരണ ഘടന അനുശാസിക്കുന്നയാതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് പറയുന്നത് ഇന്ത്യൻ ജനാധിപത്യത്തെയോ സർവോപരി സ്വാതന്ത്ര്യ ത്തെയോ അംഗീകരിക്കാതിരിക്കുന്നതിന് തുല്യമാകും .1990 കൾ വരെ ശബരിമലയിൽ ഇല്ലാതിരുന്ന ഒരാചാരം 1992 ലെ ഹൈക്കോടതി വിധിയിലൂടെ പുതുതായി സൃഷ്ടിക്കപ്പെട്ടു . ഈ വിധി സുപ്രീം കോടതി പൂർണമായും തള്ളി കളഞ്ഞു .

Astrologer

കേരളത്തിലേക്ക് കുടിയേറിയ ആര്യ ബ്രാഹ്മണരാണ് ഈ ദുരാചാരങ്ങളോക്കെ ഇവിടെക്ക് കൊണ്ടുവന്നത് . അവർക്കതിന് ചില കാരണങ്ങൾ ഉണ്ടായിരുന്നു .ആദ്യത്തെ ലക്ഷ്യം സമൂഹത്തിൽ മറ്റുള്ളവരേക്കാൾ ഭേദപ്പെട്ടവരും , ഉന്നതരും തങ്ങൾ മാത്രമാണെന്ന് വരുത്തുകയായിരുന്നു . ആചാരങ്ങൾ സൃഷ്ടിക്കുന്നതും നില നിറുത്തുന്നതും തങ്ങളാണെന്ന് അവർ കരുതി . ഭരണാധികാരികളായ രാജാക്കന്മാരും സാമന്തന്മാരും ഇടപ്രഭുക്കളും പുരോഹിതരായ ഇവരുടെ പിടിയിലായിരുന്നു . രാജ കുടുംബങ്ങൾ , ഇട പ്രഭുക്കളുടെ കുടുംബങ്ങൾ ജന്മി മാരുടെ കുടുംബങ്ങൾ ഇവരുടെ സംബന്ധം വന്നതോടെ അവരുടെ സന്തതി പരമ്പരകൾ ആയി തീർന്നു . ഇതിന്റെ ഫലമായി ഇവർ പറയുന്നതാണ് ശരിയും ആചരിക്കേണ്ടവയെന്നും തീരുമാനിച്ചു .

ജാതി തിരിക്കാൻ അവർ കാണിച്ച വ്യഗ്രത അധികാരം തങ്ങളുടെ ചൊൽപടിക്ക് നിറുത്തുന്നതിന് വേണ്ടിയായിരുന്നു . ബുദ്ധി പണയം വെച്ച് കഴിഞ്ഞിരുന്ന രാജാക്കന്മാരും ഇടപ്രഭുക്കന്മാരും ജന്മി മാരും ഇതിനെതിരെ വിരലനക്കാൻ പോലും തയ്യാറായിരുന്നില്ല . മാത്രമല്ല തങ്ങളുടെ എല്ലാ നന്മ കൾക്കും കാരണം ഇവരാണെന്ന് ധരിച്ച് ഇവരെ ബഹുമാനിക്കാനും പൂജിക്കാനും തുടങ്ങി .ഈ സമയത്ത് പൂണൂലിട്ടിരുന്നവരും ആന്ധ്രയിൽ നിന്നല്ലാതെ വന്നവരും നമ്പൂരിയായി ഉയർത്തപ്പെട്ടു .പുറത്ത് നിന്ന് വന്നവർക്ക് അവരുടെ ജനസംഖ്യ വർദ്ധനവിന് അത് അത്യാവശവുമായിരുന്നു . ജനങ്ങളെ പരസ്പരം ഗ്രൂപ്പ് തിരിച്ച് യാതൊരു കാരണവശാലും അവർ യോജിച്ചു നീങ്ങാതിരിക്കാനാണവർ ഈ ആചാരങ്ങൾ എല്ലാം അടിച്ചേൽപിച്ചത് . ഇതോടെ മതം ബ്രാഹ്മണന്റെയും ജാതി അതാതാളുകളുടെതു മായിതീർന്നു . ഈ ജാതി വ്യവസ്ഥയെ വർണ്ണാശ്രമ മാക്കി മാറ്റാനൊരു ശ്രമം ഭഗവത് ഗീതയും നടത്തിയിട്ടുണ്ട് . ഈ ജാതികളൊക്കെ വ്യവസ്ഥാപിതമായ ഒരു ചട്ടക്കൂട്ടിൽ ആയിരുന്നില്ല . ബ്രാഹ്മണരിൽ ആഢ്യ ന്മാരെ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം . ഓരോ ജാതിയും അവർ തന്നെ കുറെ ആചാരങ്ങൾ അവരിലെ പ്രമാണിമാരുടെ ഇഷ്ടത്തിനനുസരിച്ചും നിർമിച്ചു .

നമ്പൂരി ബ്രാഹ്മണർ ഗർഭ ധാനം തൊട്ട് അന്ത്യോഷ്ടി വരെ നടപ്പിലാക്കി . അതായത് അവരുടെ ഭാര്യയിലെ സന്താനം അവരുടേതെന്ന് ഉറപ്പാക്കി .അന്യ ജാതികൾക്കതില്ലാത്തതിനാൽ ഷോഡ ആചാരം പാലിക്കേണ്ടിയിരുന്നില്ല . ബീജ പ്രധാനം മക്കത്തായവും ,ക്ഷേത്ര പ്രധാനം മരുമക്കത്തായവുമാക്കി . നമ്പൂതിരി ബ്രാഹ്മണന്റെ സംബന്ധത്തിലുണ്ടായ മക്കൾ ക്ഷേത്ര പ്രധാനരായി . ഇതൊക്കെയായിട്ടും നമ്പൂതിരി ബ്രാഹ്മണർ ക്ക് പ്രശ്നങ്ങൾ ശ്വാശത മായി പരിഹാര മുണ്ടാക്കാനാകാത്തതിനാൽ അവർക്ക് വേണ്ടി ശങ്കര സ്മൃതി അവർ എഴുതി സൂക്ഷിച്ചു . ഇതോടെ ആചാരങ്ങൾ ഉണ്ടാക്കുന്നത് നമ്പൂതിരി ബ്രാഹ്മണനും ,അനുസരിക്കേണ്ടത് മറ്റു ജാതികളും എന്ന നിലയിലായി മാറി . നമ്പൂതിരി ബ്രാഹ്മണർ ഒരാചാരവും പാലിച്ചിരുന്നില്ല .മറ്റുള്ളവരെ കൊണ്ട് അനുസരിപ്പിക്കുകയായിരിക്കുന്നു . നവോഥാനം വന്നപ്പോൾ ആചാരങ്ങളൊക്കെ തകിടം മറിഞ്ഞു .സംബന്ധ മില്ലാതായതോടെ ആചാരങ്ങളുടെ പ്രസക്തിയും പോയി .ഹിന്ദു കോഡ് ബിൽ ,ഹിന്ദു ദായ ക്രമം ഇവയൊക്കെ സമൂല പരിവർത്തനം വരുത്തി . മാറ് മറക്കാതെ കുളിച്ചു അമ്പലത്തിൽ പോയിരുന്നവർ മാറ് മറക്കുക മാത്രമല്ല പരിഷ്കൃത മായ വേഷ വിധാനത്തോടെ ദര്ശനത്തിനെത്തി തുടങ്ങി .

തോൽ വാദ്യങ്ങൾ ചുറ്റ മ്പലത്തിനുള്ളിൽ ഉപയോഗിക്കുന്നതിന് ആരും പുണ്യാഹം കഴിക്കാറില്ല .ആന പിണ്ഡ മിട്ടാലും പുണ്യാഹമില്ലാതായി .ബ്രാഹ്മണൻ തൊട്ട് അന്യജൻ വരെ പുരാണ പേരുകൾ അതെ പോലെ ഉപയോഗിക്കുന്നു .ചക്കിയും ചങ്കരനും പോയി ശക്തിയും ശങ്കരനുമായി .എല്ലാവർക്കും സാമാന്യ വിദ്യാഭ്യാസമായി . മൂടി വെച്ചിരുന്ന ധാരാളം ഗ്രന്ഥങ്ങൾ വെളിച്ചം കണ്ടു .സാധാരണക്കാരതിലെ വസ്തുതകൾ വായിച്ചു മനസിലാക്കി . അതോടെ എല്ലാ രഹസ്യങ്ങളുടെയും ചുരുൾ അഴിഞ്ഞു . മ്ലേച്ഛ ഭാഷ പഠിക്കരുതെന്നു പറഞ്ഞവർ ഇഗ്ലീഷ് സംസാരിക്കുന്നു . അന്യനെ തൊട്ടാൽ അയിത്തം പറഞ്ഞിരുന്നവർ അയിത്തക്കാരോടൊപ്പം സംസാരിക്കാമെന്നായി. നമ്പൂരിയുടെ ഭാര്യമാർ അറബ് ടീച്ചർമാരായി .കടലു കടന്നാൽ ഉണ്ടായിരുന്ന ഭ്രഷ്ടിനു അവർ തന്നെ പരിഹാരവും കണ്ടെത്തി . പുതിയ പുതിയ ആചാരങ്ങൾ ധനമുള്ള ദേവീ ദേവന്മാർക്ക് ഉണ്ടാകുന്നുണ്ട് .ധനമില്ലാത്ത ദേവന്മാർക്ക് ഉള്ള ആചാരങ്ങൾ തന്നെ ഇല്ലാതായി കൊണ്ടിരിക്കുന്നു . ഉദയാസ്തമയ പൂജ ഇതിൽ പെടും , ഇതാദ്യ കാലത്തുണ്ടായിരുന്നതല്ല ആദായത്തിനു വേണ്ടി അവർ തന്നെ പിന്നീട് ഉണ്ടാക്കിയതാണ് .ആചാരങ്ങൾ പഴയ രീതിയിൽ കടും പിടുത്തത്തോടെ പാലിക്കണമെന്ന് ഒരു നമ്പൂതിരിയും ആഗ്രഹിക്കുന്നില്ല . രാജാവിനേക്കാൾ രാജ ഭക്തിയുള്ള അവരുടെ ശിങ്കിടികൾ ആണ് ആചാര ശാഠ്യമാഗ്രഹിക്കുന്നത് .

ഷോഡ ആചാരം പാലിക്കുന്ന നമ്പൂതിരി ബ്രാഹ്മണരുടെ സംഖ്യ കുറവായിരിക്കുന്നു .ഇതാചരിക്കാത്ത വരൊക്കെ ഹിന്ദു വല്ലെന്ന് വരുമോ? ബ്രഹ്മ ചാരി ഗൃഹസ്ഥൻ സംന്യാസി വാനപ്രസ്ഥൻ ഇവയൊക്കെ വ്യത്യസ്ത ആചാരമാണ് . മറ ക്കുടയുമായാണ് നമ്പൂതിരി സ്ത്രീകൾ സഞ്ചരിച്ചിരുന്നത് .വൃഷലി കൂടെയുണ്ടാകണം ഇന്നിതു രണ്ടുമില്ല .കുടയുമില്ല വൃഷലിയുമില്ല .ശാങ്കര സ്മൃതി പ്രകാരം നമ്പൂതിരി ബ്രാഹ്മണന് കുടുമ വേണം . ഇന്നാർക്കുമതില്ല 15 ദിവസം കൂടുമ്പോഴാണ് ക്ഷൗരം . ഇന്ന് ദിവസവും സ്വയം ക്ഷൗരമാണ് . വീട്ടിലെ മൂത്തയാൾക്ക് മാത്രമാണ് വേളി , ബാക്കിയൊക്കെ കിടപ്പു വട്ടം . നമ്പൂതിരി സ്ത്രീകൾ ജോലിക്ക് പോയാൽ ആചാരം മാറില്ലേ . കേരളീയ നമ്പൂതിരി ബ്രാഹ്മണനും , മറ്റു സംസ്ഥാനങ്ങളിലെ ബ്രാഹ്മണനും തമ്മിൽ ആചാര സമാനതയുണ്ടോ .

ശൂദ്രന്മാരായ ദൈവങ്ങളെ പൂജിക്കാമോ ,അവരുടെ കഥകൾ പറഞ്ഞു ദക്ഷിണ മേടിക്കാമോ , ബ്രാഹ്മണനായ ഏതെങ്കിലും ദൈവമുണ്ടോ ബ്രഹ്മാവാണ്‌ ആകെയുള്ള ഒരാൾ അദ്ദേഹത്തിന് പരക്കെ ക്ഷേത്രങ്ങളുമില്ല . 12 വർഷം ശാന്തി ചെയ്‌താൽ ശൂദ്ര രാകില്ലേ ,ശൂദ്രന്റെ ദക്ഷിണ മേടിക്കുന്നവൻ ശൂദ്രനും താഴെയല്ലേ , സൗകര്യ ത്തിനനുസരിച്ച് ആചാരങ്ങൾ മാറ്റിയില്ലേ .
ഭസ്മം തൊടാത്തവർ ശിവനെ പൂജിക്കാത്തവർ ശിവന് നിവേദ്യം കഴിക്കാത്തവർ , കൂറു മേടിക്കാൻ ശൂദ്രന്റെ മുൻപിൽ കടലാസ്സിൽ ഒപ്പിട്ടു കൊടുക്കുന്നവർ ഏതു ജാതിയിലാണ് പെടുക .ധർമ്മാ ധർമ്മങ്ങൾ പോലും ഇവരാണ് തീരുമാനിക്കുന്നത് . ബാലിക്കൊരു ധർമ്മം ,സുഗ്രീവന് മറ്റൊന്ന് ,വ്യാസനൊരു ധർമ്മം കുന്തിക്ക് മറ്റൊരു ധർമ്മം ,ധാർത്തരാഷ്ട്രർക്ക് ഒരു ധർമ്മം പാണ്ഡവർക്ക് മറ്റൊന്ന് .എല്ലാം സൗകര്യത്തിനനുസരിച് . ആചാരങ്ങൾ ഇവർക്കൊന്നും ബാധകമല്ല. ബോധ പൂർവ്വം ജനങ്ങളെ വഴി തെറ്റിക്കുകയായിരുന്നു .അതാണിന്നും നടക്കുന്നത് . മാറ്റേണ്ടവ മാറ്റുക തന്നെ വേണം .

Vadasheri Footer