Madhavam header
Above Pot

ഗുരുവായൂരിൽ ദർശനത്തിന് എത്തിയ വയോധികൻ മരിച്ച നിലയിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനു എത്തിയ സംഘത്തിൽ പെട്ട വയോധികൻ ഉറക്കത്തിൽ മരിച്ച നിലയിൽ . അവിനാശി ആളങ്കാട്ടു പള്ളം പള്ളക്കാട്ട് വേലുച്ചാമി 80 ആണ് മരണപ്പെട്ടത് .ഇന്നലെയാണ് 20 അംഗ സംഘം ശ്രീ വൽസം അനക്സിൽ മുറിയെടുത്തത് രാവിലെ 7 മണിയായിട്ടും ഉണരാതിരുന്നതോടെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ടെമ്പിൾ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Vadasheri Footer