
ഹിന്ദു ഐക്യവേദി പ്രവർത്തക സംഗമം


ചാവക്കാട്:ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക സംഗമം ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ വെച്ച് നടന്നു.ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ വർക്കിംഗ് പ്രസിഡന്റ് എ. ഹരിദാസ് ഉദ്ഘാടനം ചെയ്തു.ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ്മാരായ പി.കെ.വിജയാകരൻ,മണി ഒരുമനയൂർ,ജനറൽ സെക്രട്ടറിമാരായ ശശി ആനക്കോട്ടിൽ,കെ.അനിൽ,സംഘടനാ സെക്രട്ടറി വി.മുരളീധരൻ,സഹ സംഘടനാ സെക്രട്ടറി പ്രകാശൻ കരിമ്പുള്ളി,സെക്രട്ടറി അയിനിപ്പുള്ളി സുനിൽകുമാർ,ഹിന്ദു ഐക്യവേദി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എം.ഗംഗാധരൻ മുതുവട്ടൂർ,വർക്കിങ് പ്രസിഡന്റ് പി.സി.സുനിൽകുമാർ,ജനറൽ സെക്രട്ടറി ഹരിദാസ് ദ്വാരക,സംഘടനാ സെക്രട്ടറി എൻ.ആർ.സുബിൻരാജ്,ഏരിയ സെക്രട്ടറി ഷീല സുനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു
