header 4

ഗുരുവായൂരിൽ കനറാ ബാങ്ക് വിളക്ക് ആഘോഷിച്ചു ,തിങ്കളാഴ്ച വ്യാപാരികളുടെ വിളക്ക്

ഗുരുവായൂര്‍ : ഏകാദശിയുടെ ഭാഗമായി ക്ഷേത്രത്തില്‍ കനറാബാങ്ക് ജീവനക്കാരുടെ വക വിളക്കാഘോഷം നടന്നു. ക്ഷേത്രത്തില്‍ രാവിലെ ഏഴിന് മൂന്നാനകളോടെ നടന്ന കാഴ്ച്ചശീവേലിയ്ക്ക് കൊമ്പന്‍ ഇന്ദ്രസെന്‍ തിടമ്പേറ്റി. തിരുവല്ല രാധാകൃഷ്ണന്‍, ഗുരുവായൂര്‍ ഗോപന്‍മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം അകമ്പടിയായി. ഇടത്തരികത്ത് കാവ് ഭഗവതി ക്കു മുന്നിൽ ഡബ്ബിള്‍ തായമ്പയും അരങ്ങേറി.

Astrologer

രാത്രി ഇടയ്ക്കാ നാദസ്വരത്തോടേയുള്ള വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തില്‍ ചുറ്റമ്പലത്തിലെ വിളക്കുകള്‍ നറുനെയ്യിൽ പ്രകാശിച്ചു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഉച്ചമുതല്‍ ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും ഭക്തിഗാനമേളയും അരങ്ങേറി.

വിളക്കാഘോഷത്തിന്റെ എട്ടാം ദിവസമായ നാളെ ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് വിളക്ക് ആഘോഷിക്കും. രാവിലെ കാഴ്ചശീവേലിക്ക് പറമ്പത്തള്ളി വിജീഷ് മാരാരുടെ നേതൃത്വത്തില്‍ മേളവും ഉച്ചതിരിഞ്ഞ് പരയ്കകാട് മഹേശ്വരന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യവും അകമ്പടിയാകും. വൈകീട്ട് തായമ്പക, വിശേഷാല്‍ ഇടക്ക പ്രദക്ഷിണം എന്നിവയും ഉണ്ടാകും.മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ആത്യാത്മിക പ്രഭാഷണവും വൈകീട്ട് മര്‍ച്ചന്റ്‌സ് വനിത വിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.