Post Header (woking) vadesheri

തകർന്ന റോഡുകൾ , ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സ്വയം സഹായ സംഘം ഹൈവേ ആഫീസിലേക്ക് മാർച്ച് നടത്തി

Above Post Pazhidam (working)

ചാവക്കാട് : മഴക്കാലത്ത് തകർന്ന റോഡുകളുടെ റീ ടാറിങ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക ,പണിയുന്ന റോഡുകളുടെ ടാറിങ്ങിന് അഞ്ച് വർഷ ഗ്യാരണ്ടി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സ്വയം സഹായ സംഘ ത്തിന്റെ നേതൃത്വ ത്തിൽ ചാവക്കാട് ഹൈവേ ആഫീസിലേക്ക് മാർച്ച് നടത്തി . ഓട്ടോ ഡ്രൈവേഴ്സ് സ്വയം സഹായ സംഘം പ്രസിഡന്റ് എം എസ് ശിവദാസ് ഉൽഘാടനം ചെയ്തു .സെക്രട്ടറി എ കെ അലി അധ്യക്ഷത വഹിച്ചു .കെ എ ജയതിലകൻ ,കെ വി മുഹമ്മദ് കെ കെ വേണു ,കെ കെ അലിക്കുഞ്ഞി ,കെ ആർ രമേഷ് എന്നിവർ പ്രസംഗിച്ചു . അന്തരീക്ഷ മലിനീകരണത്തിന് ഇടവരുത്തുന്നതും ജനങ്ങളെ രോഗികൾ ആക്കുന്നതുമായ കോറി പൊടി ഉപയോഗിച്ച് കുഴി അടക്കൽ അവസാനിപ്പിക്കണമെന്നും ,ഹൈ വേ ഉദ്യോഗസ്ഥന്മാരും കരാറുകാരും തമ്മിലുള്ള അവിഹിതവും അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു . ചാവക്കാട് മുനിസിപ്പൽ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് കെ എസ് വിനയൻ ,അർജുനൻ കളത്തിൽ ,കെ എസ ബിജു എ എച്ച് റൗഫ് ,നരിയം പുള്ളി ഷാജി ,എം ബഷീർ, സി എച്ച് ആഷിക് ,വാസു ഒരുമനയൂർ എന്നിവർ നേതൃത്വം കൊടുത്തു .

Ambiswami restaurant