Header 1 vadesheri (working)

കാലവർഷക്കെടുതി – സംസ്ഥാനത്ത് 8 മരണം ,നാളെ 11 ജില്ലകളിൽ വിദ്യഭ്യാസ അവധി .

Above Post Pazhidam (working)

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വിതച്ച്‌ കനത്ത കാറ്റും മഴയും. കനത്തമഴയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം എട്ടായി. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഉടന്‍ എത്തും. നൂറിലധികം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി ആയിരത്തിലധികംപേരെ മാറ്റിപ്പാര്‍പ്പിച്ചു. റോഡുകളില്‍ മണ്ണിടിഞ്ഞുവീണതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട ജില്ലയിലും കനത്ത മഴ തുടരുകയാണ്.

First Paragraph Rugmini Regency (working)

മഴക്കെടുതിയില്‍ ഇടുക്കിയില്‍ മാത്രം മൂന്ന് പേരാണ് മരിച്ചത്. ഇടുക്കി ചിന്നക്കനാലില്‍ തോട്ടം തൊഴിലാളികളുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് (1) വയസുകാരി മഞ്ജുശ്രീ മരിച്ചു. മറയൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വയോധിക ജ്യോതിയമ്മ(72) ഒഴുക്കില്‍പ്പെട്ടു മരിച്ചു. കാഞ്ഞാറില്‍ ഷെഡ് തകര്‍ന്ന് വീണാണ് ഒഡീഷ സ്വദേശി മധു കൃഷ്ണാനി മരണപ്പെട്ടത്.
വയനാട് മുട്ടില്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. മുട്ടില്‍ പഴശ്ശികോളനിയിലെ സുമേഷ് (28), പ്രീനു (25) എന്നിവരാണ് മരിച്ചത്. പനമരത്ത് വീടൊഴിയുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു. കാക്കത്തോട് കോളനിയിലെ മുത്തു(24) ആണ് മരിച്ചത്. ഇതോടെ വയനാട്ടില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരംവീണാണ് ചൂണ്ടകുളം ഊരിലെ കാര(50) മരിച്ചത്. കണ്ണൂര്‍ കുഴിക്കല്‍ വീട്ടില്‍ പത്മനാഭന്‍ തോട്ടില്‍ വീണും മരണപ്പെട്ടു.

അതേസമയം, ഇന്ന് രാത്രി അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയില്‍ അതീവ ജാഗ്രത. ഈ സീസണിലെ ഏറ്റവും ശക്തമായ മഴ ഇന്നു രാത്രി വയനാട്ടില്‍ പെയ്യുമെന്നാണ് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ നിന്നും മുഴുവന്‍ ജനങ്ങളേയും ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും അവസാനത്തെ ആളേയും ഒഴിപ്പിച്ചിരിക്കണം എന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയത്.

Second Paragraph  Amabdi Hadicrafts (working)

buy and sell new

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. എംജി, കേരള, കോഴിക്കോട്, കണ്ണൂര്‍, ആരോഗ്യ ലര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
പി.എസ്.സി പരീക്ഷകള്‍ക്കും മാറ്റമുണ്ട്. സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി . എറണാകുളം, കോട്ടയം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, വയനാട് ,മലപ്പുറം എന്നി ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

court ad vinoj