Header Saravan Bhavan

ഗുരുവായൂരിൽ വീട്ടിലെ പ്ലഗിൽ നിന്നും ഷോക്കേറ്റ യുവാവ് മരണപ്പെട്ടു

Above article- 1

ഗുരുവായൂര്‍ : വീട്ടിലെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ഗുരുവായൂർ ആര്‍ത്താറ്റ് പുളിക്കപ്പറമ്പ് കോളനിയില്‍ പുളിക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ ധനീഷ് (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. ഫാന്‍ ഇടാനായി പ്ലഗ് കുത്തുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം റോയല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. വെല്‍ഡിംഗ് തൊഴിലാളിയാണ് ധനീഷ്. കമലുവാണ് മാതാവ്. സഹോദരി ധന്യ.

Vadasheri Footer