Header 1 vadesheri (working)

സിഎംഡിആർഎഫിലേക്ക് ആരോഗ്യവകുപ്പ് ഒരു ലക്ഷം രൂപ നൽകി

Above Post Pazhidam (working)

തൃശൂർ : കേരള സാഹിത്യ അക്കാദമിയുടെ പ്രളയാക്ഷരങ്ങൾ പുസ്തകം വിറ്റത് വഴി ലഭിച്ച ഒരു ലക്ഷം രൂപ ജില്ലാ ആരോഗ്യ വകുപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന തുക കൈമാറിയത്. അഞ്ഞൂറ് പുസ്തകങ്ങളാണ് വിറ്റതിൽ നിന്നുളള തുകയാണ് കൈമാറിയത്. ജില്ല കളക്ടർ എസ് ഷാനവാസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി വി സതീശൻ, ആർസിഎച്ച് ഓഫീസർ ഡോ. ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായി.

buy and sell new

First Paragraph Rugmini Regency (working)