ഊരാളുങ്കല്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ നല്‍കിയ എല്ലാ കരാറുകളിലും അന്വേഷണം വേണം : എം എം ഹസന്‍

കൽപറ്റ :എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷം ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ എല്ലാ കരാറുകളിലും അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. കരാറുകളില്‍ ഉണ്ടായിട്ടുളള അഴിമതിയും ചട്ടലംഘനവും അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രാദേശിക നീക്കുപോക്കുകള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അനുമതി കൊടുത്തിട്ടുണ്ട്. മുന്നണി വികസിപ്പിക്കാനോ പുതിയ സഖ്യം രൂപീകരിക്കാനോ ആലോചനയില്ലെന്നും എം എം ഹസന്‍ വയനാട്ടില്‍ പറഞ്ഞു.

എന്‍ഫോഴ്സ്മെന്റ്കഴിഞ്ഞ ദിവസം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ പരിശോധന നടത്തിയിരുന്നു. വടകരയിലെ സൊസൈറ്റി ഓഫീസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് സ്ഥാപനവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.