Header 1 vadesheri (working)

ദേവസ്വം ഭരണ സമിതി തീരുമാനത്തെ വെല്ലുവിളിച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ വി ഐ പി വിഷുക്കണി ദർശനം

Above Post Pazhidam (working)

ഗുരുവായൂർ : കോവിഡ് വ്യാപനം രൂക്ഷ മായതിനെ തുടർന്ന് ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വി ഐ പി കളെയും ഭരണ സമിതി അംഗങ്ങളെയും അനുവദിക്കില്ല എന്ന ഭരണ സമിതി തീരുമാനം ലംഘിച്ചു വി ഐ പി ദർശനം നടത്തിയതായി ആക്ഷേപം . മുൻ അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ ആണ് ഭരണ സമിതിയുടെ തീരുമാനത്തെ വെല്ലു വിളിച്ചു നാലമ്പലത്തിൽ കടന്നു വിഷുക്കണി ദർശനം നടത്തിയത് .

First Paragraph Rugmini Regency (working)

ഭരണ സമിതി അംഗങ്ങളായ ഷാജിയുടെയും അജിത്തിന്റെയും കൂടെയാണ് ശിശിർ വിഷുക്കണി ദര്ശനത്തിനുഎ ത്തിയത് . കാവൽ ജോലിക്കാരൻ ശിശിറിനെ തടയാൻ ശ്രമിച്ചെങ്കിലും കാവൽക്കാരനെ തെറി വിളിച്ചു തള്ളി മാറ്റി ക്ഷേത്രത്തിലേക്ക് കടക്കുകയായിരുന്നുവെന്നാണ് ജീവനക്കാരൻ പറയുന്നത് . സംഭവത്തിൽ ക്ഷേത്രം ഡി എ യോട് അഡ്മിനിസ്ട്രേറ്റർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട് .

Second Paragraph  Amabdi Hadicrafts (working)

.കോവിഡ് ആരംഭിച്ചത്‌ മുതൽ നാലമ്പലത്തിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല . തത്സമയം ഡ്യൂട്ടിയിൽ ഉള്ള ജീവനക്കാർ ഒഴിച്ച് വിഷു ദിവസം ആരെയും നാലമ്പലത്തിനകത്തേക്ക് പ്രവശിക്കില്ല എന്ന് പറഞ്ഞു ദേവസ്വം കുറിപ്പും ഇറക്കിയിരുന്നു . എന്നാൽ ദേവസ്വം തീരുമാനത്തെ വെല്ലുവിളിച്ചാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തി ക്ഷേത്രത്തിനകത്തേക്ക് ശിശിറും സംഘവും കടന്നത് .

അതെ സമയം വിഷുപുലരിയില്‍ കണ്ണനെ കണികാണാന്‍ ഗുരുവായൂരില്‍ വന്‍ഭക്തജനതിരക്ക് ആണ് അനുഭവപ്പെട്ടത് . കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് അവസരമില്ലെങ്കിലും വാതില്‍മാഠത്തിന് മുന്നില്‍ നിന്ന് ഭക്തര്‍ കണ്‍നിറയെ ഗുരുവായൂരപ്പനെ തൊഴുതു. ഭക്തര്‍ക്ക് കണിദര്‍ശനമില്ലെങ്കിലും വിഷുക്കണി ചടങ്ങുകള്‍ ക്ഷേത്രത്തില്‍ പതിവ് പോലെ മാറ്റമില്ലാതെ നടന്നു. പുലര്‍ച്ചെ രണ്ടര മുതല്‍ മൂന്നരവരെയായിരുന്നു ആചാരപ്രകാരമുള്ള കണി ദര്‍ശനം. ക്ഷേത്രനാഴിക മണി രണ്ടടിച്ചതോടെ മേല്‍ശാന്തി തിയ്യന്നൂര്‍ ശങ്കനാരായണ പ്രമോദ് നമ്പൂതിരി കുളിച്ച് ഈറനണിഞ്ഞെത്തി ആദ്യം സ്വന്തം മുറിയില്‍ ഗുരുവായൂരപ്പനെ കണികണ്ടു.

പിന്നീട് മുഖമണ്ഡപത്തില്‍ ഒരുക്കി വെച്ചിരുന്ന കണിക്കോപ്പുകളിലെ മുറിതേങ്ങയില്‍ നെയ്യ് ഒഴിച്ച് ദീപം തെളിയിച്ച് ഗുരുവായൂരപ്പനെ കണികാണിച്ചു. ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് ആലവട്ടവും വെഞ്ചാമരവും കൊണ്ടലങ്കരിച്ച് സ്വര്‍ണ്ണ സിംഹാസനത്തില്‍ വെച്ചിരുന്നു. ഇതിന് താഴെയായി ശാന്തിയേറ്റ കീഴ്ശാന്തിമാര്‍ ഓട്ടുരുളിയില്‍ കണിക്കോപ്പുകളും ഒരുക്കിയിരുന്നു. നാലമ്പലത്തിലേക്ക് പ്രവേശനമില്ലാത്തതിനാല്‍ ഭക്തര്‍ക്ക് കണി ദര്‍ശിക്കാനായില്ല. പുലര്‍ച്ചെ രണ്ടരമുതല്‍ വാതില്‍മാഠത്തിന് മുന്നില്‍ നിന്ന് ദര്‍ശനം നടത്താന്‍മാത്രമാണ് അനുമതിയുണ്ടായിരുന്നത്.

ഒരു വര്‍ഷത്തിന് ശേഷമാണ് ഭക്തര്‍ക്ക് പുലര്‍ച്ചെ ദര്‍ശനത്തിന് അവരസം ലഭിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുലര്‍ച്ചെ നാലരമുതലാണ് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനാനുമതിയുള്ളത്. കണി ദര്‍ശനത്തിന് ശേഷം തൈലാഭിഷേകം, വാകചാര്‍ത്ത് എന്നീ പതിവ് ചടങ്ങുകള്‍ ആരംഭിച്ചു.