Header 1 vadesheri (working)

ഗുരുവായൂരിൽ 21 മുതൽ പുഷ്‌പോത്സവം

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പുഷ്പോത്സവം,നിശാഗന്ധി സർഗോത്സവം ഫെബ്രുവരി 21ന് ആരംഭിക്കുമെന്ന് ചെയർമാൻ എം.കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് ആറിന് ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക ഗ്രൗണ്ടിൽ ആരംഭിക്കുന്ന പുഷ്പോത്സവം എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ നിശാഗന്ധി സർഗോത്സവം കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

First Paragraph Rugmini Regency (working)

സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ എന്നിവർ മുഖ്യാതിഥികളാകും.സാംസ്കാരിക കലാരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പുഷ്പ ഫലസസ്യപ്രദർശനം, ലഘു ഭക്ഷണശാലകൾ, ഗസൽ നൈറ്റ്, നാടകം, നാടൻ പാട്ടുകൾ, കോമഡി ഷോ,ഡാൻസ് ഫെസ്റ്റ് , മ്യൂസിക് ബാൻഡ് എന്നിവ അരങ്ങേറും.

Second Paragraph  Amabdi Hadicrafts (working)

കൂടാതെ ഫെബ്രുവരി 23 മുതൽ മാർച്ച് 1 വരെ നഗരസഭ ഇന്ദിരാഗാന്ധി ടൗൺഹാളിൽ കുടുംബശ്രീയുടെ’ ഇഞ്ചീം പുളീം ‘ ഭക്ഷ്യ മേളയും ഉണ്ടാകും. വൈസ് ചെയർപേഴ്സൺ അനീഷ് മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായഎ. സായിനാഥൻ മാസ്റ്റർ, എ. എസ്.മനോജ്, എ. എം. ഷെഫീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു